പുതിയ പോസ്റ്റ് പങ്കുവെച്ച് മുരളി ഗോപി. ഇതിൽ എന്തോ ഉണ്ടെന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
13 SHARES
158 VIEWS

അടിക്കുറിപ്പുകൾ ഒന്നും നൽകാതെ സോഷ്യൽ മീഡിയയിൽ പ്രശസ്ത നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭൂമിയുടെ ചിത്രം തൻറെ കവർപേജ് ആക്കിയിരിക്കുന്നത് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചാവിഷയമാകുന്നത്.

എമ്പുരാൻ എന്ന സിനിമയെ കുറിച്ചുള്ള സൂചനയാണോ ഇത് എന്നാണ് പല ആരാധകരും ചോദിക്കുന്നത്. പ്രേക്ഷകരിൽ ഇപ്പോൾ ഇത് വലിയ ആകാംക്ഷ നൽകിയിരിക്കുകയാണ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച കുരുതി എന്ന സിനിമയാണ് മുരളിഗോപിയുടെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം.

മതം സമൂഹത്തിൽ എങ്ങിനെയൊക്കെ വിഭാഗീയതകൾ ഉണ്ടാക്കുന്നു എന്നതിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ റോഷൻ മാത്യുസ് ശ്രിദ്ധ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ മുരളി ഗോപി എത്തുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ്. ലൂസിഫറിൻ്റെ രണ്ടാംഭാഗം തിരക്കഥ ഭൂരിഭാഗവും പൂർത്തിയായി എന്ന് ഈയടുത്ത് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

മമ്മൂട്ടിയുമായി ഒരു ചിത്രത്തിന് തിരക്ക് ഒരുക്കുമെന്ന് മുരളിഗോപിയും പറഞ്ഞിരുന്നു. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ റെക്കോർഡ് തുക നേടിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിൻ്റെ സംവിധായക അരങ്ങേറ്റം കൂടിയായിരുന്നു സിനിമ. മുരളി ഗോപി പങ്കുവെച്ച പുതിയ പോസ്റ്റിൽ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് എല്ലാ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST