നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഒട്ടനവധി നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് നഗ്രീസ് ഫകീരി. നിരവധി ഐറ്റം ഡാൻസ് ചെയ്തു കൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരം സിനിമയിൽ സജീവമല്ല. ഇപ്പോൾ എന്തുകൊണ്ടാണ് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് താരം.

താരത്തിൻറെ വാക്കുകളിലൂടെ..
“ജോലിസംബന്ധമായി വലിയ സ്ട്രെസ്സ് ആയിരുന്നു ഞാൻ അനുഭവിച്ചത്. ഇതുകാരണം സമൂഹത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിന്നു. അതുകൊണ്ടാണ് ബോളിവുഡിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത്. മാനസികാരോഗ്യ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ടിയാണ് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ കൂടുതൽ വർക്ക് ചെയ്യുന്നതും സ്ട്രെസ്സ് അനുഭവിക്കുന്നതുമായ ശ്രദ്ധയിൽപ്പെട്ടത്.

ഞാനെൻറെ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ഒരുപാട് മിസ് ചെയ്തു.2016-2017 കാലഘട്ടത്തിലായിരുന്നു ഈ തിരിച്ചറിവ് എനിക്കുണ്ടായത്. എനിക്കൊട്ടും സന്തോഷം തരാത്ത കാര്യങ്ങളായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്. ഒന്നിനുപിറകെ ഒന്നായി ഞാൻ സിനിമകൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് കാര്യങ്ങൾ എനിക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം നിർത്തണമെന്ന് എനിക്കുണ്ടായിരുന്നു. എൻറെ ശരീരവും മനസ്സും തമ്മിലുള്ള ഒരു ബാലൻസ് നിലനിർത്തണമെങ്കിൽ ജോലിയിൽ നിന്നും ഒരു സ്റ്റെപ്പ് പിന്നോട്ട് എടുക്കണം എന്ന് ഞാൻ തിരിച്ചറിഞ്ഞു.”-താരം പറഞ്ഞു.

റോക്സ്റ്റാർ, അസർ, മേ തേരാ ഹീറോ, എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.