ഒരുപാട് നാളുകളായി ആരാധകർ കാത്തിരിക്കുന്ന വിവാഹമാണ് തെന്നിന്ത്യയുടെ പ്രിയ നായികാ നയൻതാരയുടെയും വിഘ്നേശ് ശിവൻ്റെയും വിവാഹം. വൈകാതെ തന്നെ വിവാഹിതരാകുമെന്ന് താരങ്ങൾ നേരത്തെ പറഞ്ഞിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ വിവാഹത്തിൻറെ തീയതി പുറത്തുവിട്ടിരിക്കുകയാണ്. ജൂൺ ഒമ്പതിന് ഇരുവരും വിവാഹിതരാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഡേറ്റ് കാണിച്ചുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ താരങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജാതകത്തിലെ ദോഷങ്ങൾ മാറ്റാൻ വേണ്ടി നിരവധി ക്ഷേത്രങ്ങളിൽ നയൻതാര പൂജ നടത്തിയിരുന്നു. ഇതിൻറെ ചിത്രങ്ങളെല്ലാം അപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിവാഹം ഒരിക്കലും രഹസ്യമായി നടത്തില്ല എന്നും എല്ലാവരെയും അറിയിക്കുമെന്നും നയൻതാര നേരത്തെ അറിയിച്ചിരുന്നു.

Leave a Reply
You May Also Like

പേരിൽ തന്നെ തീയറ്റിലേക്ക് ആളെ എത്തിക്കാനുള്ള എല്ലാ ടെക്‌നിക്കുകളും ഒളിഞ്ഞു കിടപ്പുണ്ട്

Hisham Anwar മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ടാകും. മലയാള റിയലിസ്റ്റിക് സിനിമകളുടെ…

‘കാതൽ’ ലൊക്കേഷനിൽ മമ്മൂട്ടിക്കും ജ്യോതികയ്ക്കുമൊപ്പം സൂര്യ

മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് കാതൽ. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ…

‘എൽഎൽബി’ വീഡിയോ ഗാനം

‘എൽഎൽബി’ വീഡിയോ ഗാനം ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ…

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ൻ്റെ ആദ്യപോസ്റ്റർ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി എസ് വിജയൻ ജൂലായ് 11-ാം തീയതി പകൽ11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു.