ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ അതിൻറെ ഇളവ് പശുവിന് മാത്രം ലഭിക്കുന്നത് ശരിയല്ലെന്ന് നിഖില വിമൽ. ജോ ആൻഡ് ജോ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഖില വിമലിൻ്റെ പ്രതികരണം.
പശുവിനെ വെട്ടാതിരിക്കാൻ ഉള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ നിലവിൽ ഇല്ലെന്നും താരം പറഞ്ഞു. അഭിമുഖത്തിന് ഇടയിലെ കുസൃതിചോദ്യവുമായി ബന്ധപ്പെട്ട സെക്ഷനിലാണ് നിഖില വിമലിൻ്റെ ഈ പ്രതികരണം. ചെസ്സ് കളി ജയിക്കാൻ എന്ത് ചെയ്യണമെന്നായിരുന്നു അവതാരകൻ്റെ ചോദ്യം.

അതിന് മറുപടിയായി അവതാരകൻ പറഞ്ഞത് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതിയല്ലോ അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്നായിരുന്നു. കുതിരയെ മാറ്റി പശുവിനെ വെച്ചാലും താൻ വെട്ടും എന്നും അങ്ങനെ വെട്ടാതിരിക്കാൻ ഉള്ള ഒരു സിസ്റ്റം നിലവിൽ ഇന്ത്യയിൽ ഇല്ലെന്നുമാണ് നിഖില മറുപടി നൽകിയത്. ആ സിസ്റ്റം കൊണ്ടുവന്നത് അല്ലെ എന്നും നിഖില ചോദിക്കുന്നു.

“മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. നിഖില പറഞു.