ബാലതാരമായി ടെലിവിഷൻ മേഖലയിലൂടെ മലയാളി മനസ്സിലേക്ക് ചുവടുവച്ച് താരമാണ് നിവേദിത തോമസ്. ബാലതാരമായി നിരവധി കുട്ടികളുടെ പരമ്പരയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം സിനിമയിലെത്തുന്നത്.
വെറുതെ ഒരു ഭാര്യ എന്ന സിനിമയിലൂടെ ജയറാമിൻ്റെ മകളായി അഭിനയിച്ച് താരം ജനപ്രീതി നേടി. ജയറാമും ഗോപികയും കേന്ദ്രകഥാപാത്രമായ സിനിമയിൽ വളരെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായി.
മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അവിടെയെല്ലാം മികച്ച വേഷങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

താരത്തിന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് തെലുങ്ക് സിനിമയിലാണ്. തെലുങ്ക് സിനിമയിലെ സൂപ്പർതാരവും ആയി താരം പ്രണയത്തിലാണെന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇവർ തമ്മിൽ വിവാഹം കഴിഞ്ഞു എന്നും കഴിയാൻ പോവുകയാണെന്നും എന്ന തരത്തിലുള്ള വാർത്തകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്.
തെലുങ്കിൽ കൂടുതൽ വേഷങ്ങൾ ലഭിച്ചതോടെ താരം മലയാളത്തിൽ നിന്നും അകന്നു.

മലയാളത്തിൽ അവസാനമായി മണിരത്നം എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. മലയാളികളുടെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ്റെ നായികയായി റോമൻസ് എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളസിനിമ രംഗത്തേക്ക് തിരിച്ചു വരികയാണ് താരം. ഗോഡ്ഫി സേവ്യർ ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “എന്താട സജി”എന്ന സിനിമയിലൂടെയാണ് താരം വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ജയസൂര്യയും കുഞ്ചാക്കോ ബോബനും ആണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ഇത് എന്നാണ് അറിയുന്നത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നായികയായാണ് നിവേദിത തോമസ് തിരിച്ചെത്തുന്നത്.