Entertainment
ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.
മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് നിവിൻ പോളി.
123 total views, 1 views today

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് നിവിൻ പോളി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ താരം ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.
എന്നാലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരത്തിൻ്റെ ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു കോടിയിലധികം രൂപ വരുന്ന പുതിയ കാർ സ്വന്തമാക്കിയതിൻ്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
1.15 കോടി രൂപയുടെ ടൊയോട്ടോ 7സീറ്റർ ലക്ഷ്വറി എം യുവി വെൽഫെയർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനം മലയാള സിനിമയിലെ പ്രമുഖരായ സുരേഷ് ഗോപി, മോഹൻലാൽ, ഫഹദ് ഫാസിൽ, വിജയ് ബാബു എന്നിവരുടെ കയ്യിലുണ്ട്.
മെറൂൺ ബ്ലാക്ക് നിറത്തിലുള്ള വാഹനം ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. താരത്തിൻറെ പുതിയ ഈ വിശേഷം ആഘോഷമായി എടുത്തിരിക്കുകയാണ് ആരാധകർ.
124 total views, 2 views today