ജീവിക്കാൻ പണം വേണം. കലയിട്ടു പുഴുങ്ങിയാൽ ചോർ ആവില്ല മുതലാളി. ഒമർ ലുലു

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
163 VIEWS

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധായക രംഗത്ത് ശ്രദ്ധ നേടിയ ആളാണ് ഒമർ ലുലു. താരം സംവിധാനം ചെയ്തിട്ടുള്ള പല സിനിമകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

നിരവധി വിമർശനങ്ങൾ നേരിട്ടുള്ള സംവിധായകൻ കൂടിയാണ് ഒമർലുലു. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് തൻറെതായ അഭിപ്രായങ്ങൾ എപ്പോഴും ഒമർലുലു പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താരം പങ്കുവെച്ച് പോസ്റ്റ് വായിക്കാം..


“ഞാന്‍ ചെയ്തത് ഇത് വരെ മസാല കച്ചവട സിനിമകൾ ആണ് (ഇന്ന് നല്ല കോമഡി ടൈമിംഗ് ഉള്ള നടൻമാരില്ല അത് കൊണ്ട്‌ ഡബിൾമീനിംഗ്,ഗ്ളാമർ പ്രദർശനം ഒക്കെ ഞാന്‍ സിനിമയിൽ ഉപയോഗിച്ചു) എന്നായിരുന്നു എന്റെ സിനിമകൾക്ക് മേലെ ഉള്ള പ്രധാന ആരോപണം.

ഞാന്‍ വല്ല്യ താരങ്ങൾ ഇല്ലാതെയാണ് നാല് സിനിമ ചെയ്തത് (അതിൽ മൂന്നെണ്ണം സാമ്പത്തികമായി വിജയിച്ചു)അത് കാരണം ഒരുപാട്‌ പുതിയ ആളുകൾക്ക്‌ അവസരം കൊടുക്കാൻ പറ്റി.
നിങ്ങൾ ചെയ്യുന്നത് സിനിമയാണ് അത് ഒരു കലയാണ് പണം അല്ലാ നോക്കേണ്ടത് നല്ല സന്ദേശം ഉള്ള സിനിമ ചെയ്യൂ എന്നും പറഞ്ഞ് എന്നെ കുറെ പേർ ചേർന്ന് തുണ്ട് പടം ചെയ്യുന്ന സംവിധായകൻ ആക്കി.സൂപ്പർസ്റ്റാറുകൾ ഇല്ലാത്ത ഏത് സന്ദേശം കൊടുക്കുന്ന സിനിമയാണ് നിങ്ങൾ തീയേറ്ററിൽ പോയി വിജയിപ്പിച്ചത്.

ഇനി OTT ആണെങ്കിൽ സൂപ്പർസ്റ്റാർസ് ഇല്ലാത്ത സിനിമക്ക് അവർ വില തരില്ല.superstars ഇല്ലാത്ത സിനിമ ആണെങ്കിൽ അടുത്ത ഓപ്ഷൻ OTTയിൽ Revenue Sharing എന്നതാണ്,അതാണെങ്കിൽ സിനിമ OTTയിൽ Release ചെയ്തു നിമിഷങ്ങൾക്ക് അകം ടെലിഗ്രാമിലൂടെ എല്ലാവരില്ലേക്കും എത്തും.

യാത്രക്കിടയിൽ എനിക്ക് ഫീൽ ചെയ്‌ത ഒരു കാര്യം ഞാന്‍ നിങ്ങളോട്‌ പറഞ്ഞൂ നോമ്പിനു ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ അടച്ചിടരുത് എന്ന്.അങ്ങനെ പറഞ്ഞപ്പോൾ എന്നെ നിങ്ങൾ ആദ്യം തെറിവിളി വിളിച്ചു അവസാനം വർഗ്ഗീയവാദി വരെ ആക്കി.കറക്ക്റ്റ് കാരണം പിന്നെ പതിയെ വന്ന് തുടങ്ങി നോമ്പ് സമയത്ത് ലാഭം കുറയും തുറന്നാൽ നഷ്ടമാണ് അത് കൊണ്ട് രാത്രികാലങ്ങളിൽ കൂടുതൽ തുറക്കുക അതാണ് ലാഭം.


ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ പോലും ഒരു ബിസിനസ്സ് ആണ് അതെ എല്ലാം ബിസ്സിനസ്‌ ആണ് ബിസ്സിനസ്‌ മാത്രം.അപ്പോ കലയിൽ ഞങ്ങളും ബിസിനസ്സ് കാണും
അങ്ങനെ ഞങ്ങളെ ആരും കലാകാരന്‍ മാത്രമായി ഒതുക്കണ്ട വിനായകൻ പറഞ്ഞത് 100 ശതമാനം ശരിയാ.ഞങ്ങൾക്കും പണം വേണം ജീവിക്കാന്‍ കലയിട്ട് പുഴുങ്ങിയാ ചോറാവില്ല മുതലാളി അപ്പോ എന്റെ സിനിമയിൽ സിനിമയുടെ മൂഡ് പോലെ അടി ഇടി വെടി എല്ലാം ഉണ്ടാവും പിന്നെ ഞാന്‍ നിങ്ങളുടെ കൂടെയും ഉണ്ടാവും എപ്പോഴും✌️”.

Leave a Reply

Your email address will not be published. Required fields are marked *

LATEST