controversy
വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.
ബലാൽസംഗ കേസിൽ പ്രതിയായ വിജയ് ബാബുവുമായുള്ള 50 കോടി രൂപയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ ടി ടി കമ്പനി.
135 total views, 1 views today

ബലാൽസംഗ കേസിൽ പ്രതിയായ വിജയ് ബാബുവുമായുള്ള 50 കോടി രൂപയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ ടി ടി കമ്പനി. വെബ്സീരീസ്മായി ബന്ധപ്പെട്ട കരാറിൽ നിന്നും ആണ് കമ്പനി പിന്മാറിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മറ്റ് ഒ ടി ടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിനെതിരായുള്ള കേസിലെ വിശദാംശങ്ങൾ കൊച്ചി സിറ്റി പോലീസിനോട് അന്വേഷിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം താരത്തിൻ്റെ കരാർ താരസംഘടനയായ അമ്മ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ടെന്നും സൂചനകൾ ലഭിക്കുന്നുണ്ട്.
നിലവിൽ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് വിജയ് ബാബു എന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവര ശേഖരണത്തിന് ഒരുങ്ങുകയാണ് പോലീസ്. ജോർജിയയിൽ ഇന്ത്യക്ക് എംബസി ഇല്ലാത്തതുകൊണ്ട് അയൽരാജ്യമായ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
ജോർജിയയും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാർ ഇല്ല. വിജയ് ബാബുവിൻ്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇഷ്യു ചെയ്ത എല്ലാ വിസകളും ഉടൻ റദ്ദ് ആവും. തുടർന്ന് പോലീസിന് വിജയ് ബാബു കീഴടങ്ങേണ്ടി വരും എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മെയ് 24നുള്ളിൽ ഹാജരായില്ലെങ്കിൽ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
136 total views, 2 views today