സണ്ണിലിയോണിന് സംഭവിച്ച തട്ടിപ്പ് ഇപ്പോൾ മറ്റൊരു താരത്തിനും. പാൻ കാർഡ് ദുരുപയോഗം ചെയ്ത് ലോണെടുത്ത് തട്ടിപ്പുക്കാർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
24 SHARES
290 VIEWS

രണ്ടു മാസങ്ങൾക്ക് മുൻപാണ് ആണ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സണ്ണിലിയോൺ രംഗത്തെത്തിയത്. തൻറെ പാൻകാർഡ് ദുരുപയോഗം ചെയ്ത് ചില ആളുകൾ 2000 രൂപ ലോണെടുത്തു എന്നായിരുന്നു താരത്തിൻ്റെ പരാതി.

ഇപ്പോഴിതാ സമാനരീതിയിലുള്ള ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത താരം. രാജ്കുമാർ റാവു ആണ് ഇതേ പരാതിയിൽ രംഗത്തെത്തിയിട്ടുള്ളത്. ഞെട്ടലോടെ ആയിരുന്നു ആരാധകർ ഈ കാര്യം കേട്ടത്. തൻറെ ട്വിറ്റർ വഴി ആയിരുന്നു പ്രേക്ഷകർക്ക് മുൻപിൽ ഈ വിഷയം രാജകുമാർ റാവു വെളിപ്പെടുത്തിയത്.

തൻറെ പാൻകാർഡ് ദുരൂപയോഗം ചെയ്ത് 2500 രൂപയുടെ ലോൺ എടുത്തു എന്നായിരുന്നു താരം പറഞ്ഞത്. തുക വലുതോ ചെറുതോ എന്നതല്ല കാര്യം. ഇതെല്ലാം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഒരു വ്യക്തിയുടെ ഐഡി കാർഡുകളിലെ ഈ കടന്നുകയറ്റം നമ്മുടെ രാജ്യത്തിൻറെ സുരക്ഷ എത്രത്തോളമുണ്ടെന്ന് മറയില്ലാതെ വെളിപ്പെടുത്തുന്നതാണ്.


37 വയസ്സുകാരനായ രാജകുമാർ റാവു ഭാവിയിൽ എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തുന്നതിന് ഇങ്ങനെ മറ്റുള്ളവർ തൻറെ പാൻകാർഡ് ദുരുപയോഗം ചെയ്ത് ലോൺ എടുക്കുന്നത് ആ ഇടപാടിന് തടസ്സം വരുത്തിയേക്കും. ഇതെല്ലാം താരത്തിൻ്റെ സിബിൽ സ്കോറിനെ ബാധിക്കുമ്പോൾ അത് വലിയ പ്രശ്നമായി വരാൻ സാധ്യതയുണ്ട്.


എല്ലാവരും കരുതിയിരിക്കണമെന്ന മുന്നറിയിപ്പും താരം തൻ്റെ ട്വിറ്ററിലൂടെ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അധികാരികളെ ടാഗ് ചെയ്തുകൊണ്ടാണ് ഈ വാർത്ത ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് കേരളത്തിലും ധാരാളം ആരാധകരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.