Entertainment
ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.
നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടനും നിർമ്മാതാവും ആയ വിജയ് ബാബു
67 total views

നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടനും നിർമ്മാതാവും ആയ വിജയ് ബാബു ഏതു രാജ്യത്തേക്ക് കടന്നാലും നാട്ടിലെത്തിക്കാൻ ഒരു തടസ്സവും ഇല്ലെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജ് ആണ് ഇക്കാര്യം അറിയിച്ചത്.
വിജയ് ബാബുവിനെതിരായ കേസിലെ വിവരങ്ങളും പാസ്പോർട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയം വഴി ജോർജിയൻ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു. പ്രതി വിജയ് ബാബു ജോർജിയയിലേക്ക് കടന്നിട്ടുണ്ട് എന്നാണ് വിവരം ലഭിച്ചത്. നിയമത്തെ വെല്ലു വിളിക്കാൻ നിന്നാൽ കാര്യങ്ങൾ അത് ബുദ്ധിമുട്ടാകും എന്നും പോലീസ് കമ്മീഷണർ മുന്നറിയിപ്പു നൽകി.
“പത്തൊൻപതിന് ഹാജരാകാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും വന്നില്ല. അതിനാലാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഇനി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാവും. ഹാജരായി പറയാനുള്ളത് പറയുക. അത് ചെയ്യുന്നില്ല. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
അയാൾ ഈ നാട്ടുകാരനാണ്. ഇങ്ങനെ എത്രനാൾ പോകും. ഇവിടെ വരുന്നതാണ് യുക്തി.”-കമ്മീഷണർ പറഞ്ഞു.ഈ മാസം 24 നകം ഹാജരായില്ലെങ്കിൽ ഇൻറർ പോളിൻ്റെ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
68 total views, 1 views today