ഒട്ടനവധി നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട താരമാണ് പൊന്നമ്മ ബാബു. നാടകരംഗത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളികളുടെ മനസ്സിൽ എന്നും ഓർത്തു വെക്കാനുള്ള കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തൻറെ നാടക ട്രൂപ്പിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

“പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത് . മുട്ടുപാവാടയിട്ട് നടക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങിയത് വീട്ടില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാത്തതു കൊണ്ടായിരുന്നു.

ആദ്യ നാടകം കഴിഞ്ഞപ്പോള്‍ ട്രൂപ്പിലെ മാനേജര്‍ ബാബുച്ചേട്ടന്‍ തന്നെ കല്യാണം കഴിച്ചു. അന്നതൊരു ബാല്യ വിവാഹമായിരുന്നു. പിന്നീട് 18 വര്‍ഷം നാടകമഭിനയിച്ചില്ല. പിന്നെ ഇളയ മകള്‍ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും സജീവമായത്. ബാബുച്ചേട്ടന്‍ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങി.നാടക ട്രൂപ്പ് കൊണ്ട് എന്ത് കിട്ടി എന്ന് തിരക്കുന്നവരോട് ‘ എനിക്ക് പൊന്നമ്മയെ കിട്ടി. ഞങ്ങള്‍ക്ക് മൂന്ന് മക്കളെ കിട്ടി ‘ എന്ന് ബാബു ചേട്ടൻ പറയാറുണ്ട്. നാടകത്തിന്റെ നല്ല കാലം കഴിഞ്ഞുവെന്ന് പലരും പറഞ്ഞ കാലഘട്ടത്തില്‍ ഞങ്ങള്‍ ട്രൂപ്പ് നിര്‍ത്തുന്നത്. ട്രൂപ്പു കൊണ്ടും കടങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.”- പൊന്നമ്മ പറഞ്ഞു.

Leave a Reply
You May Also Like

ജവാന്റെ ആദ്യ ഗാനമായ ”വന്ത ഇടം’ , ഷാരൂഖ് ഖാനൊപ്പം ആഘോഷത്തിൽ ചേരൂ

ജവാന്റെ ആദ്യ ഗാനമായ ”വന്ത ഇടം’ , ഷാരൂഖ് ഖാനൊപ്പം ആഘോഷത്തിൽ ചേരൂ ഏറെ പ്രതീക്ഷയോടെ…

ബാറോസ് വിവാദത്തിലേക്ക്, മോഹൻലാൽ സ്ക്രിപ്റ്റ് തിരുത്തി തന്നെ പുറത്താക്കിയെന്ന് ജിജോ, ബാറോസ് ഇനി മീശപിരിച്ചു മുണ്ടുപറിച്ചു അടിക്കുന്നത് കാണേണ്ടി വരുമെന്ന് പ്രേക്ഷകർ

ബറോസിൽ ആകെ ഹോപ്പ് ജിജോ പുന്നൂസ് എന്ന മനുഷ്യൻ ആയിരുന്നു ഒത്തുപോകാൻ പറ്റാണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ…

പ്രിയ വാര്യർ നായികയായി എത്തുന്ന ‘4 ഇയേഴ്സ്’ ട്രെയിലർ

പ്രിയ വാര്യർ നായികയായി എത്തുന്ന ‘4 ഇയേഴ്സ്’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സർജനോ ഖാലിദും…

രാം ചരൺ – ബുച്ചി ബാബു സന ചിത്രം (ഇന്നത്തെ പ്രധാന സിനിമാ അപ്ഡേറ്റ്സ് )

രോമാഞ്ചം ഹിന്ദിയിൽ; ‘കപ്കപി’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍…