മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ബ്ലെസ്സി. അദ്ദേഹത്തിൻറെ പുതിയ സിനിമയാണ് ബെന്യാമിൻ്റെ ആടുജീവിതം എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച് ഒരുക്കുന്ന ആടുജീവിതം.
ചിത്രത്തിൻറെ പ്രഖ്യാപനം മുതലേ എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ഈ സിനിമയ്ക്ക്. സിനിമയുടെ ചിത്രീകരണ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്കുവേണ്ടി പൃഥ്വിരാജ് തൻറെ ശരീരത്തിൽ മാറ്റിയ മാറ്റങ്ങൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു.

സിനിമയ്ക്കുവേണ്ടി നടനെന്ന നിലയിൽ അർപ്പണ മനോഭാവത്തോടെ കൂടിയാണ് പൃഥ്വിരാജ് ചിത്രത്തിന് സമീപിച്ചത്. പട്ടിണി കിടന്നു കൊണ്ടായിരുന്നു താരം സിനിമയ്ക്കുവേണ്ടി ശരീര ഭാരം കുറച്ചത്. ഇപ്പോഴിതാ ഈ സിനിമയ്ക്ക് വേണ്ടി താൻ സ്വന്തം ശരീരത്തെ പീഡിപ്പിച്ചു എന്ന് പറഞിരിക്കുകയാണ് പൃഥ്വിരാജ്. ഇതു പോലുള്ള സിനിമകൾ ഇനി ചെയ്യില്ല എന്നും താരം പറഞ്ഞു.

താരത്തിൻ്റെ വാക്കുകളിലൂടെ..
“ശരീരത്തിന് ഒരു മാറ്റം വേണമെന്ന് ആടുജീവിതം കമ്മിറ്റ് ചെയ്യുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു. അത് ഞാൻ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്കു വേണ്ടിയും ഞാൻ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം എൻറെ ശരീരത്തെ വീണ്ടും അതുപോലെ ആക്കുക എന്നത് അസാധ്യമാണ്. വാസ്തവത്തിൽ ആടുജീവിതത്തിലെ രൂപമാറ്റം നിങ്ങൾ ആരും കണ്ടിട്ടില്ല. അതിൻറെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റിൽസോ പുറത്തുവിട്ടിട്ടില്ല.

ആടുജീവിതത്തിനു ശേഷം ജോർദാനിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാൻ ഏറ്റവും മെലിഞിരുന്ന് അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അവിടെ സ്റ്റക്ക് ആയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള ഒരു അവസ്ഥയാണ് നിങ്ങൾ കണ്ടത്. സിനിമ കാണുമ്പോൾ ഞാൻ പറഞ്ഞതെല്ലാം തീർച്ചയാകും”- പൃഥ്വിരാജ് പറഞ്ഞു.