കെജിഎഫ് ഡയലോഗുമായി സഹാറ മരുഭൂമിയിൽ നിന്നും പൃഥ്വിരാജ്. വൈറലായി പോസ്റ്റ്.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
165 VIEWS

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. ഒട്ടനവധി നിരവധി അസാമാന്യ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കാൻ താരത്തിന് പ്രത്യേക കഴിവാണ്. അതുകൊണ്ടുതന്നെ എന്നും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമാണ് താരത്തിന്.

ഇപ്പോഴിതാ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗവുമായി സഹാറ മരുഭൂമിയിൽ ആണ് താരം. ബ്ലെസ്സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം റിലീസ് ആയ കെജിഎസ് ചാപ്റ്റർ ടു എന്ന സിനിമയിലെ ഡയലോഗ് ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.


“നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, ഐ ഡോണ്ട് ലൈക് നൈറ്റ് ഷൂട്ട്, ഐ അവോയ്ഡ്, ബട്ട് മിസ്റ്റർ ബ്ലെസി ലൈക്സ് നൈറ്റ് ഷൂട്ട്, സോ ഐ കാൻ്റ് അവോയ്ഡ്.” ഇതായിരുന്നു പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. കൊടും തണുപ്പിൽ ആണ് സഹാറാ മരുഭൂമിയിൽ ആടുജീവിതത്തിലെ ചിത്രീകരണം പുരോഗമിക്കുന്നത്.

കഴിഞ്ഞ മാസം 31ന് ആയിരുന്നു പൃഥ്വിരാജ് അൽജീരിയയിലേക്ക് ചിത്രീകരണത്തിൻ്റെ ആവശ്യത്തിനായി പോയത്. അടുത്ത 40 ദിവസത്തോളം മരുഭൂമിയിൽ ചിത്രീകരണം നടക്കും. അതുകഴിഞ്ഞ് 35 ദിവസം ജോർദാനിലെ വാദി റാമിലും ചിത്രീകരണം ഉണ്ടാകും. ജൂണിൽ ആയിരിക്കും താരം സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിച്ചെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ