മലയാളസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മലയാളികളുടെ പ്രിയപ്പെട്ട താരത്തിൻ്റെ പുതിയ ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആൻറണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ മകളെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

താരത്തിൻറെ വാക്കുകളിലൂടെ..
“ധാരാളം തിരക്കുകൾ ഉള്ളതുകൊണ്ട് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ. എന്നുകരുതി സിനിമയിലൊന്നും ബ്രേക്ക് എടുക്കാത്ത ആളൊന്നുമല്ല ഞാൻ. സിനിമയിൽ നിന്നും മൂന്നോ നാലോ വർഷങ്ങൾ ബ്രേക്ക് എടുത്ത് മാറി നിൽക്കാറുണ്ട്. ഈ സമയമെല്ലാം കുടുംബത്തോടൊപ്പമാണ് ചിലവഴിക്കാർ. എൻറെ മകളുടെ ആഗ്രഹം അവളുടെ സമ്മർ വെക്കേഷൻ സമയത്ത് ഞാൻ ജോലി ചെയ്യാൻ പാടില്ല എന്നാണ്.

പക്ഷേ അത് ഇതുവരെയും നടന്നിട്ടില്ല. ഫാമിലി ടൈം വളരെ കുറവാണ്. അത് എൻറെ മാത്രം കാര്യമല്ല. സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് പോലെ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ സാധിക്കാറില്ല. ഏഴ് വയസ്സായി അവൾക്ക്. കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങി. അവളുടെ കൂട്ടുകാരെല്ലാം മാതാപിതാക്കളുടെ ഒപ്പം സമ്മർ വെക്കേഷൻ സമയത്ത് കറങ്ങി നടക്കുകയായിരിക്കും. ആ സമയത്ത് ഞാൻ അൽജീരിയൻ മരുഭൂമിയിൽ ഷൂട്ടിങ്ങിനു പോയിരിക്കുകയായിരിക്കും.

ഇപ്പോൾ അവൾ എല്ലാം തിരിച്ചറിയാൻ തുടങ്ങി. അച്ഛൻ മാത്രം എന്താണ് സമ്മർ വെക്കേഷൻ എടുക്കാത്തത് എന്നൊക്കെ ചോദിക്കുന്നുണ്ട്. ചെറുപ്പത്തിൽ അവളെ പറഞ്ഞു പറ്റിക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഇനി അതു പറ്റില്ല എന്ന് സുപ്രിയയും പറയുന്നുണ്ട്. ഇതിൽ ഒരു തീരുമാനം എടുക്കേണ്ട സമയം ആയിട്ടുണ്ട്.”- പൃഥ്വിരാജ് പറഞ്ഞു.