ജീവിക്കാൻ അനുവദിക്കൂ.. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്. പ്രിയാമണി

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
163 VIEWS

മലയാളികൾക്ക് ഇഷ്ടപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിനു പുറമേ ഇതര ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. ഫാമിലി മാൻ എന്ന ഇന്ത്യൻ വെബ് സീരീസ് ഹിറ്റായതോടെയാണ് പ്രിയാമണിയുടെ റെയിഞ്ച് മാറിയത്. ഇപ്പോഴിതാ ബോളിവുഡിലും തൻറെ മികച്ച പ്രകടനം കാഴ്ച വെക്കുവാൻ ഒരുങ്ങുകയാണ് താരം.

ഇപ്പോൾ താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചും നിറത്തിൻ്റെ പേരിൽ കേൾക്കേണ്ടിവന്ന വിമർശനങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


“തടിച്ചാൽ പറയും മെലിഞ്ഞ നിങ്ങളെ ആയിരുന്നു ഇഷ്ടം എന്ന്. ഇങ്ങനെ എന്തിനാണ് ഒരാളെ ബോഡി ഷെയ്മിങ് ചെയ്യുന്നത് അതിലൂടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് എന്ത് സുഖമാണ് കിട്ടുന്നത്. സോഷ്യൽ മീഡിയയിലൂടെ ആളുകൾ തൻ്റെ നിറത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. അതിൽ 99 ശതമാനം ആളുകളും നിങ്ങളെപ്പോലെ തന്നെ സ്നേഹിക്കും. എന്നാൽ അതിൽ ഒരു ശതമാനം ആളുകൾ നിങ്ങളുടെ ചർമ്മത്തെ കുറിച്ചും തടിച്ചതിനെക്കുറിച്ചും പറയും.

ഒരിക്കൽ എൻറെ ശരീരഭാരം 65 കിലോ ആയിരുന്നു. പക്ഷേ അന്ന് എല്ലാവരും പറഞ്ഞത് നിങ്ങൾ തടിച്ചിരിക്കുന്നു എന്നായിരുന്നു. ശരീരം മെലിഞ്ഞു പോയല്ലോ തടിച്ച നിങ്ങളെ ആയിരുന്നു ഞങ്ങൾക്ക് ഇഷ്ടം എന്ന് തിരിച്ചു പറയും. സിനിമാരംഗത്ത് നിൽക്കണമെങ്കിൽ ചർമം മുടി നഖം എന്നിവ സംരക്ഷിക്കണം.

സൗന്ദര്യത്തിന് കുറിച്ച് സമൂഹത്തിൻറെ തെറ്റായ കാഴ്ചപ്പാട്നെക്കുറിച്ച് സംസാരിച്ചാൽ മാത്രമേ ഇതിനെ കുറിച്ചുള്ള ചർച്ചകൾ പൊതുസമൂഹത്തിൽ നടക്കുകയുള്ളൂ. ജീവിക്കാൻ അനുവദിക്കൂ. എല്ലാവർക്കും അവരുടേതായ ഇഷ്ടമുണ്ട്. സോഷ്യൽ മീഡിയ മാത്രമല്ല ജീവിതം. അത് ഒരു ഭാഗം മാത്രമാണ്.”- പ്രിയാമണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്