Entertainment
അന്നു തുടങ്ങിയ പിണക്കം നീണ്ടത് 10 വർഷം; അവനോട് മിണ്ടാറില്ലായിരുന്നു; ഉണ്ണിമുകുന്ദനുമായുള്ള പിണക്കത്തിൻ്റെ കാരണം പങ്കുവെച്ച് രാഹുൽ മാധവ്.
2011 റിലീസ് ചെയ്ത ബാങ്കോക് സമ്മർ എന്ന സിനിമയിൽ സഹോദരന്മാരായി അഭിനയിച്ച താരങ്ങളാണ് ഉണ്ണിമുകുന്ദനും രാഹുൽ മാധവും
96 total views

2011 റിലീസ് ചെയ്ത ബാങ്കോക് സമ്മർ എന്ന സിനിമയിൽ സഹോദരന്മാരായി അഭിനയിച്ച താരങ്ങളാണ് ഉണ്ണിമുകുന്ദനും രാഹുൽ മാധവും. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ ഇരുവരും തമ്മിൽ പിണക്കമായി.
ആ പിണക്കം പത്തുവർഷവും നീണ്ടുനിന്നു. ഒടുവിൽ ആ പ്രശ്നം പരിഹരിക്കപ്പെട്ടത് ജിത്തു ജോസഫ് ചിത്രം ട്വെൽത്ത് മാനിൻ്റെ സെറ്റിൽ വച്ചാണ്. ഇപ്പോഴിതാ ആ പിണക്കത്തെ കുറിച്ച് ച് തുറന്നുപറയുകയാണ് രാഹുൽ മാധവ്.
“അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് മുമ്പ് തന്നെ ആ പിണക്കം സംസാരിച്ച് പരിഹരിക്കേണ്ടിയിരുന്നു.
ട്വല്‍ത്ത് മാനിന് ശേഷം റഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും ഞാനും ഉണ്ണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങള്‍ വലിയ കമ്പനിയാണ്. ഉണ്ണി വണ്ടര്ഫുള് പേഴ്സണാണ്. റഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.”- രാഹുല്‍ പറഞ്ഞു.
97 total views, 1 views today