നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് റായി ലക്ഷ്മി. അതുകൊണ്ടുതന്നെ താരത്തിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്.
തമിഴ് തെലുങ്ക് ഭാഷകളിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധ നേടുകയാണ് താരം.

തികച്ചും പുതിയ ലുക്കിൽ കിടിലൻ മേക്കോവറിൽ ആണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാറ്റം ഭയപ്പെടുത്തുന്നതാണ്, പക്ഷേ അനിവാര്യമാണ് ആണ് ഈ അടിക്കുറിപ്പോടെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്. സിനിമയിൽ എത്തുന്നതിനുമുമ്പ് താരം ഒരു മോഡൽ ആയിരുന്നു.

അതിലൂടെയാണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്. താരത്തിൻറെ അരങ്ങേറ്റ ചിത്രം തമിഴ് സിനിമ കർക കസദര ആണ്. മലയാളത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ നായികയായി റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയായിരുന്നു താരത്തിൻ്റെ അരങ്ങേറ്റം. മമ്മൂട്ടിയുടെ നായികയായി അണ്ണൻ തമ്പി,ചട്ടമ്പിനാട് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ടു ഹരിഹർ നഗർ എന്ന ബ്ലോക്ക്ബസ്റ്റർ കോമഡി ഫിലിമിലും താരം കേന്ദ്രകഥാപാത്രം ആയിരുന്നു. ഹിന്ദിയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ജൂലി ടു എന്ന സിനിമയ്ക്ക് വേണ്ടി താരം നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ന്യൂമറോളജി പ്രകാരം തൻറെ പേരിൽ മാറ്റം വരുത്തുകയും താരം ചെയ്തിട്ടുണ്ട്.

ഈ രൂപത്തിലേക്ക് ആകാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും പഴയ തന്നെ തനിക്ക് ഓർക്കാൻ സാധിക്കുന്നില്ല എന്നും ഇങ്ങനെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.