Entertainment
ആഗ്രഹം തുറന്നുപറഞ്ഞ് കാജൽ അഗർവാൾ. അതു നിഷേധിച്ച് രാംചരൺ. എന്തിന് അദ്ദേഹം അങ്ങനെ ചെയ്തു എന്ന് ആരാധകർ. സംഭവം ഇങ്ങനെ.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജൽ അഗർവാൾ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൗതം എന്ന ബിസിനസ്മാനുമായിട്ടായിരുന്നു താരത്തിൻ്റെ വിവാഹം.
220 total views

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജൽ അഗർവാൾ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൗതം എന്ന ബിസിനസ്മാനുമായിട്ടായിരുന്നു താരത്തിൻ്റെ വിവാഹം. കഴിഞ്ഞവർഷം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.
എന്നാൽ താരം ഗർഭിണിയാണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അറിയുന്നത്. ഏഴു മാസം ഗർഭിണിയാണ് താരം എന്നാണ് സമൂഹമാധ്യമങ്ങളിൽ പറയുന്നത്.
വിവാഹത്തിനു മുൻപ് അഭിനയിച്ച താരത്തിൻ്റെ റിലീസ് ആകാൻ ഒരുങ്ങുന്ന ചിത്രമാണ് ആചാര്യ. ചിരഞ്ജീവിയും മകൻ രാംചരൻ തേജയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കാജൽ അഗർവാളിനൊപ്പം പൂജ ഹെഗ്ഡെയും നായികയായി സിനിമയിലുണ്ട്. ഈ മാസം 28 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ പ്രൊമോഷൻ തിരക്കുകളിലാണ് രാംചരൻ തേജ. ചിത്രം നിർമ്മിക്കുന്നത് ഇവരുടെ കുടുംബം തന്നെയാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഇപ്പോഴിതാ ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കാജൽ അഗർവാൾ എത്തി എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ കാജലിൻ്റെ ഈ ആഗ്രഹം രാംചരൻ നിഷേധിച്ചു എന്ന വാർത്തയും അറിയുന്നു.ഇതിനെതിരെ കടുത്ത വിമർശനമാണ് ആരാധകർ രാംചരണനെതിരെ ഉയർത്തുന്നത്. ഒരു ഗർഭിണി പറയുന്ന ആഗ്രഹം സാധിച്ചു കൊടുക്കാതിരിക്കുന്നത് മോശമാണ് എന്നാണ് ചിലർ പറയുന്നത്.
എന്നാൽ നടിയുടെ ആരോഗ്യത്തെ ഓർത്ത് ഇങ്ങനെ തീരുമാനമെടുത്തതിന് താരത്തെ പ്രശംസിക്കുകയാണ് മറ്റൊരു വിഭാഗം.
ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയിലാണ് രാംചരൻ അടുത്തതായി അഭിനയിക്കുന്നത്.
221 total views, 1 views today