ബോളിവുഡ് താര വിവാഹത്തിൻെറ തീയതി പുറത്തുവന്നു. പുറത്തുവിട്ടത് റോബിൻ ഭട്ട്

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
23 SHARES
275 VIEWS

ബോളിവുഡ് താര വിവാഹം ആയ രൺബീർ കപൂർ ആലിയ ഭട്ട് വിവാഹം ഈമാസം നടക്കുമെന്ന് റിപ്പോർട്ട്. ആലിയയുടെ അമ്മാവൻ റോബിൻ ഭട്ടാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

കല്യാണം ഏപ്രിൽ 14നും മെഹന്ദി ചടങ്ങുകൾ ഏപ്രിൽ 13നും നടക്കും എന്ന് ഇന്ത്യ ടുഡേയോട് റോബിൻ പറഞ്ഞു. ബാന്ദ്രയിലെ വസതിയായ രൺബീറിനെ വാസ്തുവിൽ വെച്ച് മോതിരം കൈമാറൽ ചടങ്ങ് നടക്കും. നാലുദിവസത്തെ ചടങ്ങായിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കല്യാണത്തിന് ബോളിവുഡിലെ വലിയൊരു താരനിര തന്നെ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഷാരൂഖ് ഖാൻ, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ആകാൻഷ രഞ്ജൻ, അനുഷ്ക രഞ്ജൻ, രോഹിത് ധവാൻ, വരുൺ ധവാൻ, സോയ അക്തർ എന്നിവർ അടങ്ങിയ വലിയ താരനിര തന്നെ കല്യാണത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇരുവരുടെ ഹണിമൂൺ ദക്ഷിണാഫ്രിക്കയിൽ വെച്ചായിരിക്കും എന്നും സൂചന ലഭിക്കുന്നു. ബോളിവുഡ് താരമായ കൃഷി കപൂരിൻ്റെയും നീതു സിങ്ങിൻ്റെയും മകനാണ് റൺബീർ. ആലിയ ഭട്ട് പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിൻ്റെയും സോണി രസ്‌ദാൻ്റെയും മകളാണ്. ഇരുവരും നാലു വർഷത്തിലേറെയായി പ്രണയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ