താരദമ്പതികൾക്ക് വിവാഹ ആശംസകളുമായി കോണ്ടം കമ്പനി

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
13 SHARES
156 VIEWS

ബോളിവുഡ് താര ലോകം കാത്തിരുന്ന വിവാഹം ആയിരുന്നു സിനിമയും ആലിയയുടെയും. എല്ലാവരും ഈ താരവിവാഹം തകർത്ത് ആഘോഷിച്ചു. സോഷ്യൽമീഡിയയിലും വാർത്തകളിലും എല്ലാം ഈ വിവാഹം നിറഞ്ഞുനിന്നു.

ഈ അസുലഭ നിമിഷം പല പ്രമുഖ ബ്രാൻഡുകളും നന്നായി ഉപയോഗിച്ചു. അമുൽ സൊമാറ്റോ തുടങ്ങിയ നിരവധി ബ്രാൻഡുകൾ താര ദമ്പതികൾക്ക് ആശംസകൾ നേർന്നു കൊണ്ട് രംഗത്ത് വന്നു. എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമായത് കോണ്ടം ബ്രാൻഡ് ആയ ഡ്യൂറക്സ് നൽകിയ ആശംസയാണ്.

അനുഷ്ക ശർമ, ഐശ്വര്യ റായി, രൺബീർ കപൂർ എന്നിവർ ഒരുമിച്ച് അഭിനയിച്ച എ ദിൽ ഹൈ മുഷ്കിൽ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ചെന മേരെ യാ എന്ന പാട്ടിലെ വരികൾ കുറിച്ചുകൊണ്ടാണ് ഡ്യുറക്സ് ആശംസകൾ നേർന്നത്.


“മെഹ്ഫിൽ മേ തെരേ, ഹം നാ രഹെയ്ൻ ജോ,ഫണ് തോ നഹി ഹേ”ഇതായിരുന്നു താരദമ്പതികളുടെ ആശംസിച്ചുകൊണ്ട് അവർ കുറിച്ച് വരികൾ. യഥാർത്ഥ പാട്ടിൻറെ വരികളിൽ നിന്നും ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട്.

ഞങ്ങൾ ഇല്ലാതെ എന്ത് ആഘോഷം എന്ന അർത്ഥത്തോടെ വളരെ രസകരമായാണ് കമ്പനി താരദമ്പതികളെ ആശംസ അറിയിച്ചിരിക്കുന്നത്. കൃത്യമായ മാർക്കറ്റ് തന്ത്രമാണെന്നും അടിപൊളിയായിട്ടുണ്ട് എന്നും ആളുകൾ ഇതിനെതിരെ പ്രതികരിച്ചു.

ഏപ്രിൽ 14ന് ആയിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ബാന്ദ്രയിലെ പാലി ഹിൽസിൽ വെച്ചായിരുന്നു കല്യാണം.

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച