അധിക്ഷേപ കമൻ്റുകളോട് പ്രതികരിച്ച് റിമാകല്ലിങ്കൽ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
34 SHARES
413 VIEWS

മിനിസ്കർട്ട് അണിഞ്ഞ് കൊച്ചിയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ വേദിയിലെത്തിയതിന് റിമ കല്ലിങ്കലിനെതിരെ ഒട്ടനവധി പേർ രംഗത്തു വന്നിരുന്നു. സത്യം പറഞ്ഞാൽ അക്കൂട്ടരെ ഇന്നും നേരം വെളുക്കാത്തവർ എന്ന പ്രയോഗത്തിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും നല്ലത്.

ഒരാളുടെ യുടെ സ്വന്തം താൽപര്യമാണ് എന്ത് ധരിക്കണം എന്നത്. എന്നാൽ ചില സംസ്കാരം നോക്കി ജീവിക്കുന്ന അമ്മാവൻമാർക്ക് ഇതെല്ലാം കാണുമ്പോൾ ഭയങ്കര ചൊറിച്ചിൽ ആണ്. അതുതന്നെയാണ് ഇന്നലെയും സംഭവിച്ചിട്ടുള്ളത്.

മിനി സ്കർട്ട് അണിഞ്ഞ് എത്തിയതിന് ഓൺലൈൻ മാധ്യമങ്ങളിൽ ചുവടെ അശ്ലീല കമൻറുകൾ ആണ് റിമാകല്ലിങ്കൽ എതിരെ വരുന്നത്.”നല്ല ചൂടല്ലേ കാറ്റുകൊള്ളാൻ ആകും””വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ”എന്നീ തരത്തിൽ പോവുകയാണ് കമൻറുകൾ. ഇപ്പോഴിതാ അതിനെതിരെ പ്രതികരിചിരിക്കുകയാണ് റിമാകല്ലിങ്കൽ. റിപ്പോർട്ടർ ചാനലിലൂടെ ആയിരുന്നു താരത്തിൻ്റെ പ്രതികരണം.


താരത്തിൻറെ വാക്കുകളിലൂടെ..
“ഞാൻ അതൊന്നും ഗൗനിക്കുന്നു പോലുമില്ല. അതിന് വേണ്ടിയിരുന്ന് പ്രതികരിക്കാൻ ഞാൻ ഒരു കൊച്ചു കുട്ടി അല്ല. കുട്ടികൾക്ക് പോലും ഈ വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇത്തരം പ്രതികരണങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ചെയ്യാൻ മറ്റു കാര്യങ്ങൾ ഉണ്ട്. ഇത്തരം സില്ലി കാര്യങ്ങളിൽ അല്ല എൻറെ താൽപര്യങ്ങളും. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും, എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇതുതന്നെയാണ്, നിങ്ങൾ ഇഷ്ടമുള്ളത് ചെയ്യൂ.”- റിമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ