ഞാൻ തിരിച്ചറിയുന്നത് അപ്പോഴാണ്. പിന്നീട് അത് രണ്ട് സ്ഥലത്തേക്ക് കൂടി വ്യാപിച്ചു. തുറന്നുപറഞ്ഞ് സമീറ റെഡ്ഡി.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
10 SHARES
122 VIEWS

അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്ന സംഭവം ആയിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത വിൽ സ്മിത്ത് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിൻ്റെ മുഖത്ത് അടിച്ചത്. തൻറെ ഭാര്യയുടെ രോഗാവസ്ഥയെ കുറിച്ച് തമാശ പറഞ്ഞതാണ് മികച്ച നടനെ ചൊടിപ്പിച്ചത്.

ഈ സംഭവത്തിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും അക്കാദമിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു വിൽ സ്മിത്ത്. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് സമീറ റെഡ്ഡി.


താരത്തിൻറെ പ്രതികരണത്തിലൂടെ..
“ഇപ്പോഴത്തെ ഓസ്കാർ വിവാദത്തിൽ നമ്മളെല്ലാം നമ്മുടെ വ്യക്തിപരവും ആശയപരവുമായ യുദ്ധങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. പരസ്പരം സുരക്ഷിതമായ ഒരു ഇടം ഒരുക്കണമെന്നും പറയാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. എന്താണ് അലോപേഷ്യ? ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. ഈ രോഗം ഉണ്ടെങ്കിൽ നിങ്ങളുടെ ഇമ്മ്യൂൺ സിസ്റ്റത്തിലേ കോശങ്ങൾ ഹെയർ ഫോളിക്സിനെ ആക്രമിക്കും. ഇതോടെ തലയിൽ നിന്നും നിങ്ങളുടെ മുടികൾ കൊഴിയുകയും തലയിൽ കഷണ്ടി പോലെ രൂപപ്പെടുകയും ചെയ്യും.

2006ലാണ് എനിക്കിത് ഉണ്ടായത്. അല്ലെങ്കിൽ ഞാൻ തിരിച്ചറിയുന്നത് ആ വർഷമാണ്. എൻറെ തലയുടെ പിൻവശത്ത് ആയി രണ്ടിഞ്ച് വലുപ്പത്തിൽ മുടി കൊഴിയുന്നത് അക്ഷയ് കാണുകയുണ്ടായി. രണ്ടു മാസത്തിൽ പിന്നീട് അത് രണ്ട് സ്ഥലങ്ങളിൽ കൂടി വന്നു. പിന്നെ പിന്നെ അത് വളരെ ബുദ്ധിമുട്ടായി മാറി. ഈ രോഗം പടരുകയോ ആളുകളെ രോഗിയാക്കി മാറ്റുകയോ ചെയ്യുകയില്ല. പക്ഷേ ഇതിനെ അംഗീകരിക്കുവാനും വൈകാരികമായി നേരിടാനും സാധിച്ചു എന്നും വരില്ല.

പല ആളുകളിലും ഇത് വലിയ മാനസികാഘാതം ആണ് ഉണ്ടാക്കുക. ഈ രോഗത്തിൻറെ ചികിത്സയും മുടികൊഴിച്ചിലും എല്ലാം വളരെ വേദന ഉള്ളതാണ്. ഇഞ്ചക്ഷൻ ചെയ്താൽ മുടി തിരിച്ചുവരും എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ വളരെ പതുക്കെയാണ് എൻറെ മുടികൾ തിരികെ വന്നത്. ഇതു വരാൻ പ്രത്യേകിച്ച് ഒരു കാരണവുമില്ല. ഇതിനൊരു പരിഹാരവും ഇല്ല എന്നും എനിക്കറിയാമായിരുന്നു. ഇപ്പോൾ മികച്ച ആരോഗ്യമുള്ള മുടികൾ എനിക്കുണ്ട്.

എൻറെ ജീവിതത്തിൽ ഏതു ഘട്ടത്തിൽ വേണമെങ്കിലും ഇനിയും ഇതു വരാം. ഈ തിരക്ക് പിടിച്ച ലോകത്തിൽ ആളുകൾ എന്നും നിലനിൽക്കുമെന്നും പരസ്പരം സെൻസിറ്റീവായി പെരുമാറും എന്നും ഞാൻ കരുതുന്നു”- സമീറ റെഡ്ഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി