നിർമ്മാതാവായി തുടങ്ങി പിന്നീട് നടിയായി മാറിയ സാന്ദ്ര തോമസിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിലവിൽ ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിൻ്റെ ബിസിനസ് പങ്കാളിയായിരുന്നു സാന്ദ്ര.

പിന്നീട് ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളിൽ പിരിഞ്ഞു. ഇപ്പോഴിതാ വിജയ് ബാബുവിനെ എതിരെവന്ന ബലാൽസംഗക്കേസിൽ പ്രതികരിക്കുകയാണ് സാന്ദ്ര.


“സിനിമയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. ഇപ്പോഴും ഇത് ഒരു ആണധികാര മേഖലയായി തുടരുകയാണ്. വിനായകൻ അടക്കം സ്ത്രീകൾക്കെതിരെ മോശമായി സംസാരിച്ചപ്പോൾ ആരെയും കണ്ടില്ല. ഡബ്ല്യുസിസി പോലെയുള്ള സംഘടനകൾ പോലും ചിലപ്പോഴൊക്കെ ഇക്കാര്യത്തിൽ പരാജയമായി മാറി. സ്ത്രീകളുടെ ചിന്താഗതി എല്ലാം മാറണം.

പുരുഷന്മാരുടെ അടിമകളാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. വിജയ് ബാബുവിൻ്റെ പ്രശ്നം എല്ലായിടത്തുമുണ്ട്. വിജയ് ബാബു ആയതിനാൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു എന്ന് മാത്രം. പരാതിയുമായി വന്ന ആ പെൺകുട്ടിയുടെ അവസ്ഥ കണ്ടില്ലേ. സോഷ്യൽ മീഡിയ അക്കൗണ്ട് വരെ അവൾ ഡീആക്ടിവേറ്റ് ചെയ്തു. അത്രയും വലിയ സൈബർ അറ്റാക്ക് ആണ് അവൾക്കെതിരെ വരുന്നത്. എനിക്കും സത്യത്തിൽ പേടിയുണ്ട്. കാരണം ഇതൊക്കെ മാനസികമായി നമ്മളെ തകർത്തു കളയും.”-സാന്ദ്ര തോമസ് പറഞ്ഞു.

Leave a Reply
You May Also Like

‘അവനൊപ്പം’ വിവാദത്തിലായപ്പോൾ ‘അവൾക്കൊപ്പമായി’ തലകീഴായി മറിഞ്ഞു ‘കള’യിലെ നായകൻ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവനടനുള്ള അവാർഡ് ഇത്തവണ നേടിയത് കളയിലെ അഭിനയത്തിന് സുമേഷ്…

അപവാദപ്രചരണം, ഭീഷണി, മഞ്ജുവാര്യരുടെ പരാതിയിന്മേൽ സനൽകുമാർ ശശിധരനെതിരെ കേസെടുത്തു

മഞ്ജു വാര്യയരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീക്ഷണിപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ…

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തി പിടിയിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ…

നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു

നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനിടയിൽ ഓൺലൈൻ അവതാരകയോട് മോശമായി…