നടിയായി സിനിമയിൽ അരങ്ങേറി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സാന്ദ്ര തോമസ്. പിന്നീട് നിർമ്മാതാവായും താരം തൻ്റെ കഴിവ് തെളിയിച്ചു. ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ നിരവധി ചിത്രങ്ങൾ ഇവർ നിർമ്മിച്ചിട്ടുണ്ട്.
എന്നാൽ പിന്നീട് ഈ നിർമ്മാണ കമ്പനിയിൽ നിന്നും പിന്മാറി. നടൻ വിജയ് ബാബുവാണ് ഇപ്പോൾ നിർമ്മാണകമ്പനി നോക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ താരം പങ്കുവെച്ച കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൻറെ ഭർത്താവിനും ഇരട്ട കുട്ടികൾക്കുമൊപ്പം ആണ് അവധിക്കാലം ആഘോഷിക്കുന്നത്.

കണ്ടാൽ യൂറോപ്യൻ രാജ്യങ്ങൾ ആണെന്ന് തോന്നുമെങ്കിലും താരം അവധിക്കാലം ആഘോഷിക്കുന്നത് നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയാണ്. കാശ്മീരിലെ ഫെല്ഗം എന്ന സ്ഥലത്താണ് ഇവർ അവധിക്കാലം ആഘോഷിച്ചത്. എന്തുതന്നെയായാലും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിൻ്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.




