Entertainment
അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.
മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായെത്തുന്ന സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ജാക്ക് ആൻഡ് ജിൽ.
215 total views, 1 views today

മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായെത്തുന്ന സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ജാക്ക് ആൻഡ് ജിൽ. സയൻസ് ഫിക്ഷൻ കോമഡിയാണ് ചിത്രത്തിൻ്റെ പ്രമേയം. നാളെയാണ് ചിത്രം റിലീസ് ആകുന്നത്. ചിത്രത്തിൻറെ പാട്ടുകളും ടീസറുകളും വളരെ പെട്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്.
മഞ്ജുവാര്യറിന് പുറമേ സൗബിൻ ഷാഹിറും പ്രധാനവേഷം അവതരിപ്പിച്ചുകൊണ്ട് സിനിമയിലുണ്ട്. നെടുമുടിവേണു അവസാനമായി അഭിനയിച്ച സിനിമകളിലൊന്നാണ് ജാക്ക് ആൻഡ് ജിൽ. ഇന്ദ്രൻസ്, അജു വർഗീസ്, കാളിദാസ് ജയറാം എന്നിവരും സിനിമയിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ സംവിധായകൻ സന്തോഷ് ശിവൻ പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
“ഒരിക്കൽ ഞങ്ങളുടെ സ്കൂൾ റീയൂണിയൻ സംഭവിച്ചു. 40 വർഷത്തിനു ശേഷം ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ഇതിൽ നിരവധി ആളുകൾ ഡോക്ടർമാരും ടീച്ചർമാരും ശാസ്ത്രജ്ഞൻമാരും ഒക്കെ ആയി. തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിൽ ആയിരുന്നു പരിപാടി. തനിക്ക് നേരത്തെ ഹോട്ടൽ ജീവനക്കാരെ അറിയാമായിരുന്നു.
അതുകൊണ്ട് റൂം ഒക്കെ നേരത്തെ തന്നു. ബാർ എല്ലാം സെറ്റ് ചെയ്ത ആണ് പരിപാടി നടന്നത്. ഈ പരിപാടി നടക്കുന്നതിനിടെ ആരുമറിയാതെ രഹസ്യമായി ക്യാമറ കൊണ്ടുവച്ചു. എന്നിട്ട് എല്ലാം രഹസ്യമായി ഷൂട്ട് ചെയ്തു. ശരിക്കും ഒരു സ്റ്റിംഗ് ഓപ്പറേഷൻ പോലെയായിരുന്നു അത്. എല്ലാവരെയും ഡിവോഴ്സ് ചെയ്യിപ്പിക്കാൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു.” – സന്തോഷ് ശിവൻ പറഞ്ഞു.
216 total views, 2 views today