കേരളത്തിലെ സിനിമ ആരാധകരെയും ഇന്ത്യൻ സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ് നടിയെ ആക്രമിച്ച കേസ്. സംഭവം നടന്ന് അഞ്ച് വർഷം പിന്നിട്ടിട്ടും കേരളക്കര ഇപ്പോഴും ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇത്രയും വർഷമായിട്ടും ഇതുവരെയും നടിക്ക് നീതി ലഭിച്ചിട്ടില്ല. അവർ ഇപ്പോഴും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ആണ്. നടിയുടെ ഈ അവസ്ഥയ്ക്ക് പിന്തുണ അറിയിച്ച സമൂഹവും അടുത്ത സുഹൃത്തുക്കളും നടിയുടെ കൂടെ ഇപ്പോഴും അപ്പോഴും ഉണ്ട്. അതിലൊരാളാണ് ഗായികയായ സയനോര.

ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന് താൻ നേരിട്ട കാര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
താരത്തിൻറെ വാക്കുകളിലൂടെ..
അന്ന് ഞങ്ങൾ എല്ലാം ഒരുപോലെ സങ്കടപ്പെട്ടതാണ്. നീ ഞാൻ വേർതിരിവുകൾ ഇല്ലാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്. ആ ദിവസം ശഫ്നയും ശിൽപയും രമ്യ നമ്പീശൻ്റെ വീട്ടിലായിരുന്നു. അവരൊക്കെ എന്നെ വിളിച്ച് കരയുകയായിരുന്നു. എനിക്കാണെങ്കിൽ കൈകാലുകൾ വിറക്കുന്നു. ഇക്കഴിഞ്ഞ അഞ്ചുവർഷം അവൾ അനുഭവിച്ച കാര്യങ്ങൾ എല്ലാം ഞങ്ങൾക്ക് വ്യക്തമായി അറിയാം.

കൂടെ നിന്നതിൻറെ പേരിൽ നിരവധി അവസരം നഷ്ടമായി. എന്നാൽ തുടക്കത്തിൽ തന്നെ അവസരങ്ങൾ നഷ്ടമാകുമെന്ന് മനസ്സിലാക്കിയിരുന്നു. അവളെ ചേർത്തു നിർത്തുന്നതിനെക്കുറിച്ച് മാത്രമേ ഞങ്ങൾ ചിന്തിച്ചിട്ടുള്ളൂ. എൻറെ തീരുമാനത്തോട് വീട്ടുകാരും യോജിച്ചു. അഭിമാനമാണ് എല്ലാവർക്കും തോന്നിയത്. അവൾ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്. എൻറെ കുടുംബത്തിൽ ആണ് ഇങ്ങനെ ഒരു കാര്യം നടന്നത്. അവർക്ക് ഇനി അവസരം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സമൂഹമാണ്.”-സയനോര പറഞ്ഞു.
