അവിടെ കിടന്നതിന് ഒരു കുറ്റബോധവും എനിക്കില്ല. അവിടെ കിടന്നപ്പോഴാണ് എനിക്ക് അത് കിട്ടിയത്. ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ശാലുമേനോൻ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
44 SHARES
532 VIEWS

സിനിമ സീരിയൽ രംഗത്ത് തൻ്റെതായ സ്ഥാനം വളരെ പെട്ടെന്ന് തന്നെ നേടിയെടുത്ത താരമാണ് ശാലുമേനോൻ. എന്നാൽ ഒരുകാലത്ത് സിനിമ സീരിയൽ രംഗത്ത് മാത്രമല്ല താരം നിറഞ്ഞുനിന്നത്.വാർത്തകളിലും താരം സജീവമായിരുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ട് ആണ് താരം ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത്. 41 ദിവസം താരം ജയിലിൽ കിടക്കുകയും ചെയ്തു. ഇപ്പോഴിതാ തൻറെ അതുവരെ ഉണ്ടായിരുന്ന ജീവിതത്തെ മാറ്റിയത് ജയിൽജീവിതം ആയിരുന്നു എന്നാണ് താരം പറയുന്നത്. ഇപ്പോൾ അഭിനയരംഗത്ത് അത്ര സജീവമല്ല താരം.

എന്നാൽ താൻ അഭിനയം നിർത്തിയിട്ടില്ല എന്നും ഇപ്പോൾ നൃത്തത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നും താരം പറഞ്ഞു. ഒരു ഗ്യാപ് കിട്ടിയാൽ അഭിനയരംഗത്തേക്ക് മടങ്ങിവരികയും ചെയ്യുമെന്നും താരം അറിയിച്ചു. തൻറെ ജീവിതത്തിൽ നടന്നതെല്ലാം സമയദോഷം ആണെന്ന് വിശ്വസിക്കാനാണ് താരത്തിന് ഇഷ്ടം എന്നും പറഞ്ഞു. ഈ പ്രായത്തിൽ ഉള്ള ഒരാൾ ജീവിതത്തിൽ അനുഭവിക്കേണ്ടത് എല്ലാം ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു എന്നും കലാകാരിയായത് കൊണ്ടു തന്നെ പ്രതിസന്ധികൾ പുത്തരിയല്ല എന്നും ശാലുമേനോൻ പറഞ്ഞു.

ഒരു പോലെ എല്ലാ മതത്തിലും വിശ്വസിക്കാൻ ഉള്ള ശീലം തന്നിൽ ഉണ്ടാക്കിയതും പ്രചോദനം നൽകിയതും ജയിൽജീവിതം ആണ് എന്നും താരം പറഞ്ഞു. അവിടെ നിന്നും തിരിച്ചു വരുമ്പോൾ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറത്തിറങ്ങിയ അടുത്ത ദിവസം തന്നെ നൃത്തത്തിലേക്ക് കടന്നു. ക്ലാസുകൾ തുടങ്ങി. പരിപാടികൾ ചെയ്തു ശാലു മേനോൻ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും പിന്നെ എന്തിനാണ് താൻ വിഷമിക്കണത് എന്നും ശാലു മേനോൻ ചോദിച്ചു.

എല്ലാവരെയും താൻ വിശ്വസിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു എന്നും, ആരെന്തു പറഞ്ഞാലും താൻ വിശ്വസിക്കും എന്നും അതുകൊണ്ടാണ് തൻറെ ജീവിതത്തിൽ പല അബദ്ധങ്ങൾ പറ്റിയത് എന്നും താരം പറഞ്ഞു. അനുഭവങ്ങളിൽ നിന്ന് പഠിച്ചത് കൊണ്ട് ആ സ്വഭാവത്തിന് നല്ല മാറ്റം വന്നിട്ടുണ്ട് എന്നുംഇപ്പോൾ നല്ല ധൈര്യം ആണ് എന്നും, അമ്മയും മുത്തശ്ശിയും ആണ് വിഷമഘട്ടങ്ങളിൽ പിന്തുണ നൽകിയതെന്നും ശാലു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ