മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിലുള്ള താരമാണ് ഷംന കാസിം. നർത്തകിയായ താരം അവിടെ കഴിവു തെളിയിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് ആയിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ നിറസാന്നിധ്യമായിരുന്ന താരം 2004ലാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.

മഞ്ഞുപോലൊരു പെണ്ണ് എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. ചെറിയ ചെറിയ സിനിമകളിലൂടെ മലയാള ഇൻഡസ്ട്രിയൽ പേരെടുക്കാൻ ശ്രമിച്ച താരം പിന്നീട് കൂടുതൽ പ്രേക്ഷക പിന്തുണയും,അറിയാൻ തുടങ്ങിയതും അന്യഭാഷ ചിത്രങ്ങളിലൂടെയാണ്.

താരത്തിൻറെ കരിയർ മാറ്റിമറിക്കുവാൻ സഹായിച്ചത് തെലുങ്ക് കന്നഡ സിനിമകളിലെ കഥാപാത്രങ്ങൾ ആയിരുന്നു. മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടും താരത്തിന് വേണ്ടത്ര അവസരങ്ങൾ മലയാളസിനിമയിൽ ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ചിലപ്പോഴൊക്കെ ഫോട്ടോഷൂട്ടുകളുമായി എത്തി ആരാധകരുടെ മനം കീഴടക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ അത്തരം ഫോട്ടോഷൂട്ടുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

പട്ടുസാരിയിൽ അതീവസുന്ദരി ആയിട്ടാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. താരത്തിൻ്റെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.