Entertainment
അന്ന് ആ കാര്യം ആലോചിച്ച് അവൾ ഒരുപാട് ടെൻഷൻ ആവുമായിരുന്നു. നയൻതാരയെക്കുറിച്ച് ശീല.
മലയാള സിനിമയിലൂടെ ഇവിടെ അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയ താരമാണ് നയൻതാര.
57 total views

മലയാള സിനിമയിലൂടെ ഇവിടെ അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയ താരമാണ് നയൻതാര. തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് താരം. ജയറാം കേന്ദ്രകഥാപാത്രമായി വന്ന മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.
ജയറാമിൻ്റെ കൂടെ ഷീലയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഉണ്ടായിരുന്നു. ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.”ചിത്രത്തിൽ നായികയായാണ് നയൻതാര എത്തിയത്. ഡയാന എന്നായിരുന്നു പേര്. ഞങ്ങളെല്ലാം നയൻതാരെ എന്നായിരുന്നു വിളിച്ചത്.
അയ്യോ, ഈ ഡാൻസ് ഒക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു അവൾ ടെൻഷൻ ആവുമായിരുന്നു. ചിരിച്ച് അങ്ങ് ചെയ്താൽ മതി എന്ന് ഞാൻ അവളോട് പറഞ്ഞു. ഇടയ്ക്ക് ചില പരിപാടികളിൽ ഒക്കെ അവളെ കണ്ടിരുന്നു. അന്ന് എങ്ങനെയായിരുന്നോ പെരുമാറിയത് അതേപോലെ തന്നെയായിരുന്നു അപ്പോഴും പെരുമാറിയത്.”-ഷീല പറഞ്ഞു.
58 total views, 1 views today