വിനായകൻ വിഷയത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഇത് മികച്ച നിരീക്ഷണം എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
27 SHARES
319 VIEWS

കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിനായകൻ. ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറി വിനായകന് പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു തുടങ്ങി.

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തിന് അത്തരം വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ കഥാപാത്രങ്ങളിൽ മുൻപന്തിയിൽ തന്നെ വിനായകൻ ഉണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥൻറെ വേഷത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയായിരുന്നു കാലത്തിൻറെ ഏറ്റവും പുതിയ ചിത്രം.

നവ്യ നായർ സിനിമയിലേക്ക് തിരിച്ചുവന്നത് ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിൻറെ പ്രമോഷന് ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ വിനായകൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ വിവാദമായിരുന്നു. 10 പെൺകുട്ടികളുമായി താൻ സെക്സിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും അതെല്ലാം താൻ ചോദിച്ചു വാങ്ങിയതാണെന്നും ആണ് താരം പറഞ്ഞത്.

ഇതിൽ ഏറ്റവും വിവാദപരമായ പരാമർശം മുൻപിലിരിക്കുന്ന മാധ്യമപ്രവർത്തകയായ പെൺകുട്ടിയെ ചൂണ്ടിക്കാണിച്ച് അയാളുമായി സെക്സിലേർപ്പെടാൻ തോന്നിക്കഴിഞ്ഞാൽ താൻ പോയി ചോദിക്കുമെന്ന് വിനായകൻ പറഞ്ഞതായിരുന്നു. സംഭവം കത്തി കയറിയതോടെ വിനായകൻ തന്നെ ഈ വിഷയത്തിൽ മാപ്പ് ചോദിച്ച രംഗത്തുവന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ തൻറെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് യുവനായകൻ ഷൈൻ ടോം ചാക്കോ. മീറ്റു വിഷയത്തിലെ അഭിപ്രായം ചോദിച്ച അഭിമുഖത്തിലെ അവതാരികയോട് ആയിരുന്നു താരത്തിൻെറ നിലപാട് വ്യക്തമാക്കിയത്.


“മീറ്റു എന്താ പലഹാരം ആണോ? കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറയാൻ? നമ്മുടെ നാട്ടിൽ സെക്സ് എജുക്കേഷൻ ഇല്ലാത്തത് ആണ് ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം കാരണം അതുകൊണ്ടാണ് ഇതൊക്കെ വലിയ സംഭവം ആയി മാറുന്നത്. ചെറിയ പ്രായം മുതൽ തന്നെ സെക്സ് എജുക്കേഷൻ നൽകി തുടങ്ങണം. ആണുംപെണ്ണും എന്നാൽ എന്താണ്, ലൈംഗിക അവയവങ്ങൾ എങ്ങനെയൊക്കെയാണ്, അതു കൊണ്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയാണ്, എന്നല്ലാം ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. ആണും പെണ്ണും ആകുമ്പോൾ അട്രാക്ഷൻ സാധാരണമാണ്. വിനായകൻ പറഞ്ഞ കാര്യങ്ങളൊക്കെ ഓരോരുത്തർ എങ്ങനെ എടുക്കുന്നു എന്നതിലാണ് കാര്യം.”-ഷൈൻ ടോം ചാക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ