തൻറെ ഇഷ്ട കഥാപാത്രത്തിൻറെ ഫോട്ടോ പങ്കുവെച്ച്. ഇത് ഏത് സിനിമയിലെ കഥാപാത്രം ആണെന്ന് പറയാമോ?

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
173 VIEWS

ഒരുകാലത്ത് മലയാള സിനിമ ഭരിച്ചിരുന്ന നടിമാരിൽ മുൻപന്തിയിൽ തന്നെയുള്ള താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ആയ കാലത്ത് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്.

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരമിപ്പോൾ നൃത്തത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സ്വന്തമായി നൃത്തവിദ്യാലയം താരത്തിനുണ്ട്. കാലാർപ്പണ എന്നാണ് വിദ്യാലയത്തിൻ്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച അതുപോലെ ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ശോഭന ചെയ്തിട്ടുണ്ട്. അതിൽ ഒരു കഥാപാത്രത്തിൻ്റെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ നായകനായ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ ശോഭന അവതരിപ്പിച്ച കാർത്തുമ്പി എന്ന കഥാപാത്രത്തിൻ്റെ ഫോട്ടോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഈ ഫോട്ടോ താരം പങ്കുവെച്ചതോടെ എന്നാണ് ഇനി സിനിമയിലേക്ക് വരുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയുടെ കൂടെ ദുൽഖർസൽമാൻ കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ