മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ താരങ്ങളിൽ ഒരാളാണ് സിജു വിൽസൺ. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം മലയാളി സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ്.
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പിവെഡിങ് എന്ന സിനിമയിലൂടെയാണ് താരം ജനപ്രീതി നേടുന്നത്. താരം നായകനായി അഭിനയിച്ച ആദ്യത്തെ സിനിമ കൂടിയായിരുന്നു അത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻപോളി കേന്ദ്രകഥാപാത്രമായി എത്തിയ പ്രേമം എന്ന സിനിമയിലും സിജു വിൽസൺ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്തിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം തൻറെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഞ്ചു വർഷങ്ങൾക്കു മുൻപായിരുന്നു താരത്തിൻ്റെ വിവാഹം. ശ്രുതി എന്നാണ് താരത്തിൻ്റെ പ്രിയ പത്നിയുടെ പേര്. ഇരുവർക്കും ഈയടുത്താണ് പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചത് മുതൽ പിന്നീട് എല്ലാ വിശേഷങ്ങളും സിജു ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തൻറെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. നവാഗതനായ ജിജോ ജോസ് സംവിധാനം ചെയ്യുന്ന വരയൻ എന്ന ചിത്രത്തിൽ സിജു വിൽസൺ നായകനായാണ് എത്തുന്നത്. ഇതിലെ പുതിയ വീഡിയോ സോങ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പറ പറ പറ പാറു പെണ്ണെ എന്ന ഗാനമാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബി കെ ഹരിനാരായണൻ്റെ വരികളിൽ പ്രകാശ് അലക്സ് ആണ് ഈണം പകർന്നിരിക്കുന്നത്.

കുടുംബ ചിത്രം എന്ന നിലയിൽ ഹാസ്യത്തിനും ആക്ഷൻ രംഗങൾക്കും ഒരേപോലെ പ്രധാന നൽകി ഒരുക്കുന്ന ചിത്രം എ. ജി പ്രേമചന്ദ്രൻ ആണ് നിർമ്മിക്കുന്നത്. ലിയോണ ലിഷോയ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ സർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്