Entertainment
വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ
മലയാളികളുടെ പ്രിയ നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യയാണ് സിന്ധു കൃഷ്ണ.
82 total views, 1 views today

മലയാളികളുടെ പ്രിയ നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യയാണ് സിന്ധു കൃഷ്ണ. സിനിമയിലൊന്നും സജീവമല്ലെങ്കിലും എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് സിന്ധു കൃഷ്ണ. നാലു പെൺമക്കളാണ് ദമ്പതികൾക്ക് ഉള്ളത്.
അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ ആണ് തുടങ്ങിയ നാലുമക്കളിൽ മൂന്നുപേരും അച്ഛൻറെ വഴിയിൽ സിനിമയിലെത്തി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബത്തിൻറെ വീടിൻറെ പേര് സ്ത്രീ എന്നാണ്. ഇപ്പോഴിതാ എങ്ങനെയാണ് ആ പേര് വന്നത് എന്നത് വ്യക്തമാക്കിയിരിക്കുകയാണ് സിന്ധു കൃഷ്ണ.
“സ്ത്രീ എന്ന പേര് വീടിന് നൽകിയത് കൃഷ്ണകുമാറാണ്. 2004 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്യ്ത സ്ത്രീ എന്ന സീരിയലിൽ നിന്ന് കിട്ടിയ പ്രതിഫലം കൊണ്ടാണ് വീടിരിക്കുന്ന സ്ഥലം വാങ്ങിയത്.
പീന്നിട് വീട് വെച്ചപ്പോൾ വീടിന് ആ പേര് തന്നെ നൽകാമെന്ന് കിച്ചു തീരുമാനിക്കുകയായിരുന്നു. വീട് നിറച്ചും സ്ത്രീകളായത് കൊണ്ടും ആ പേര് നൽകുകയായിരുന്നു. ആദ്യം ‘സ്ത്രീ’ പേര് ആർക്കും ഇഷ്ടപ്പെട്ടില്ല. ‘ശ്രീ’ എന്ന് ഒക്കെയല്ലെ പേരിടുക. എന്നാൽ ഇന്ന് നോക്കുമ്പോൾ വീടിന് ഏറ്റവും യോജിച്ച പേര് തന്നെയാണ് ‘സ്ത്രീ’.”-സിന്ധു കൃഷ്ണ പറഞ്ഞു.
83 total views, 2 views today