അങ്ങനെ അദ്ദേഹത്തിൻറെ മുഖത്തുനോക്കി പറയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ പറയാതെ മറ്റു വഴികൾ ഇല്ലായിരുന്നു. വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
33 SHARES
396 VIEWS

വർഷങ്ങളായി മലയാളത്തിൽ സജീവമായ യുവ നടനാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് യുവാക്കളെയും യുവതികളെയും തൻറെ ആരാധകർ ആക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അതുപോലെതന്നെ മലയാളികൾ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് ഇന്ദ്രൻസ്. ഹാസ്യനടനായി മലയാളത്തിൽ അരങ്ങേറിയ താരം ഇപ്പോൾ മികച്ച സ്വഭാവനടൻ ആണ്. ഈ അടുത്തായിരുന്നു ശ്രീനാഥ് ഭാസിയും ഇന്ദ്രൻസും ഒരുമിച്ച് അഭിനയിച്ച ഹോം എന്ന ചിത്രം പുറത്തുവന്നത്. ചിത്രം സംവിധാനം ചെയ്തത് റോജിൻ തോമസ് ആയിരുന്നു.

കേരളത്തിന് അകത്തും പുറത്തും മികച്ച ശ്രദ്ധപിടിച്ചുപറ്റിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ ഇന്ദ്രൻസ് കാഴ്ചവച്ചത്. ഇരുവരെയും കൂടാതെ ചിത്രത്തിൽ മഞ്ജുപിള്ള,കൈനകരി തങ്കരാജ്,നസ്ലൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു.

ചിത്രത്തിൽ ഇന്ദ്രൻസിൻ്റെ മകനായിട്ടായിരുന്നു ശ്രീനാഥ് ഭാസിയുടെ കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിൽ ഇന്ദ്രൻസും ആയി അഭിനയിച്ചതിൻ്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.


“വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു അത്. നല്ലൊരു സബ്ജക്ട് ആണ് സിനിമ കൺവേ ചെയ്തത്. ഇന്ദ്രൻസ് ചേട്ടനെ പോലെ ഒരു നടനുമായി അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു. അതിൽ അദ്ദേഹത്തെ കളിയാക്കി സംസാരിക്കുന്ന ഒരു രംഗമുണ്ട്.

പുസ്തകം വായിച്ചിട്ട് അച്ഛൻ ഇവിടെ കുറച്ച് ചെടി വളർത്തി എന്നല്ലാതെ എന്താണ് ചെയ്തത് എന്ന് ചോദിക്കുന്ന രംഗമാണ്. അദ്ദേഹത്തോടൊപ്പം അത് ചെയ്യുമ്പോൾ തനിക്ക് വിഷമം തോന്നി. കാരണം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം.”-ശ്രീനാഥ് ഭാസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ