മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി രജനീകാന്ത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്.
പൈങ്കിളി എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇപ്പോൾ അഭിനയത്തിൽ സജീവമായ താരം എല്ലാവരുടെയും പ്രിയങ്കരിയാണ്.

ഫോട്ടോഷൂട്ട്കളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട് ഇടക്കൊക്കെ താരം. ഇപ്പോഴിതാ താരം പങ്കു വെച്ചിരിക്കുന്ന പുതിയ വിശേഷം ആണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ഇനിമുതൽ അഭിനയത്തിൽ മാത്രമല്ല ജീവിതത്തിൽ പുതിയ വേഷത്തിലും എത്തുകയാണ് താരം.

റേഡിയോ ജോക്കി ആയിട്ടാണ് താരം അവതരിക്കാൻ പോകുന്നത്. റെഡ് എഫ് എം മലയാളത്തിലാണ് ആർജെ ആയി താരം എത്തുന്നത്. താരത്തിൻ്റെ ഈ പുതിയ ചുവടുവെപ്പ് ആരാധകർക്കിടയിൽ ചെറിയൊരു ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊന്നുമല്ല താരം ഇനി അഭിനയത്തിൽ സജീവം ആകില്ലേ എന്ന ആശങ്കയാണ് ആരാധകർക്ക് ഉണ്ടാകുന്നത്.