മലയാളസിനിമ ആരാധകർക്കിടയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രുതി രാമചന്ദ്രൻ. സംവിധായകൻ രഞ്ജിത്ത് ആയിരുന്നു ശ്രുതിയെ മലയാളസിനിമയിലേക്ക് പരിചയപ്പെടുത്തിയത്.

ചെന്നൈ ആർക്കിടെക്ച്ചർ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരത്തിൻ്റെ സിനിമ രംഗപ്രവേശനം. പ്രേതം സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിൽ താരത്തിന് ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ തൻറെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ചെന്നൈയിൽ വച്ച് പരിചയപ്പെട്ട ഫ്രാൻസിസാണ് താരത്തിൻ്റെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആർക്കിടെക്ച്ചർ കോച്ചിങ്ങിന് പോയ സമയത്തായിരുന്നു ആദ്യമായി ശ്രുതി ഫ്രാൻസിസിനെ കണ്ടത്. രണ്ടുമാസത്തിനുശേഷം ഇഷ്ടമാണെന്ന് ഫ്രാൻസിസ് പറഞ്ഞു. എന്നാൽ ശ്രുതി മറുപടി നൽകിയത് ആറ് മാസങ്ങൾക്ക് ശേഷമാണ്.

നീണ്ട ഒൻപതു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ യാതൊരുവിധ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എന്നും താരം പറഞ്ഞു. ഫ്രാൻസിസ് വളരെ നല്ല ആളാണെന്നും തൻറെ തീരുമാനങ്ങൾക്ക് വിലകൽപ്പിക്കുന്ന ആളാണെന്നും ശ്രുതി പറഞ്ഞു.

Leave a Reply
You May Also Like

കാലത്തിനൊപ്പം ഓടി എത്താൻ എസ്.എൻ.സ്വാമി എന്ന എഴുത്തുകാരനോ കെ.മധു എന്ന സംവിധായകനോ സാധിച്ചിട്ടില്ല

CBI 5 : ഒരു ശരാശരി അനുഭവം. Vishnu Kiran Hari സി ബി ഐ…

“ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്” : മഞ്ജു വാര്യർ

അത്യുജ്ജ്വലമായ അനവധി വേഷങ്ങൾ ചെയ്തു ഒടുവിൽ കുടുംബത്തിന് വേണ്ടി അഭിനയജീവിതം ഉപേക്ഷിച്ച താരമായിരുന്നു മഞ്ജു വാര്യർ.…

‘ശുദ്ധ എ പടം’ ‘ചതുരം’ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ ഒടിടിയിൽ റിലീസ് ചെയ്യാൻ…

ലാലേട്ടനൊപ്പമുള്ള ‘പ്രണയ’ത്തിനുശേഷം വിവാഹം കഴിഞ്ഞെന്നു ധന്യ , എല്ലാം അറിഞ്ഞിരുന്നെന്ന് ലാലേട്ടൻ

തലപ്പാവ് , റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം .. എന്നെ ചിത്രങ്ങളിലൂടെ…