എന്തു കൊണ്ടാണ് കല്യാണം മുടങ്ങിയത്. വിവാഹം മുടങ്ങാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി സുചിത്ര.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
16 SHARES
187 VIEWS

ഏഷ്യാനെറ്റിലെ മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് വാനമ്പാടി. സൂപ്പർഹിറ്റ് പരമ്പരക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. പരമ്പരയിലെ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരുണ്ട്. അതിൽ ഒരാളാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച സുചിത്ര.

പരമ്പരയിൽ വില്ലത്തി കഥാപാത്രമായിരുന്നു താരത്തിന്. എന്നാലും ആരാധകർ ഏറെയായിരുന്നു സുചിത്രയ്ക്ക്. അതിനു കാരണം താരം കാഴ്ചവച്ച അസാമാന്യ പ്രകടനം തന്നെയായിരുന്നു. മികച്ച അഭിനയമായിരുന്നു താരം കാഴ്ചവച്ചത്. തനിക്കു ലഭിച്ച റോൾ വളരെ മനോഹരമായി തന്നെ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോൾ ബിഗ് ബോസിലെ മത്സരാർത്ഥിയാണ് താരം. ബിഗ് ബോസിലും താരത്തിന് ആരാധകർ നിരവധിയാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ താരം തൻ്റെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ്. മുൻപ് പ്രണയം ഉണ്ടായിട്ടുണ്ടെന്നും അത് തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും ആണ് താരം തുറന്നുപറഞ്ഞത്.


താരത്തിൻറെ വാക്കുകളിലൂടെ..
“ദേവി എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ആയിരുന്നു ഇദ്ദേഹവുമായി ഇഷ്ടത്തിൽ ആവുന്നത്. ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പിയെടുത്തു അദ്ദേഹം മെസ്സേജ് ചെയ്യുകയായിരുന്നു. ആദ്യം തമാശയായിട്ടാണ് എടുത്തത്. എന്നാൽ പിന്നീട് അദ്ദേഹം വീട്ടിൽ വന്ന് ചോദിച്ചു. എന്നാൽ ഞങ്ങളുടെ ജാതകം തമ്മിൽ ചേരില്ലായിരുന്നു.

എന്നാൽ അദ്ദേഹം ഒരു ജ്യോത്സ്യനെ കണ്ടു ഞങ്ങളുടെ ജാതകങ്ങൾ ചേരുന്ന രീതിയിൽ ആക്കി മാറ്റി. എന്നാൽ അദ്ദേഹത്തിന് വല്ലാത്ത സംശയമായിരുന്നു പുള്ളിക്ക്. സീരിയൽ മേഖലയിൽ തുടരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അഭിനയം നിർത്തണം എന്ന അഭിപ്രായക്കാരനായിരുന്നു. ആരെങ്കിലും ഫോൺ ചെയ്താൽ അതിൻറെ സ്ക്രീൻഷോട്ട് എടുത്ത് അയച്ചു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.

തുടക്കത്തിൽ തന്നെ ഇങ്ങനെ ആയിരുന്നു അവസ്ഥ എന്നതുകൊണ്ട് ഇത് അധികം മുന്നോട്ടു പോകില്ല എന്ന് തോന്നി. അങ്ങനെയാണ് പിരിയാൻ തീരുമാനിച്ചത്.”- സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ