Entertainment
കമ്മട്ടിപ്പാടം കാസ്റ്റിംങ് നടക്കുമ്പോൾ അവരുടെ കൂടെ എൻറെ ഫോട്ടോയും വെക്കാൻ നോക്കിയിട്ടുണ്ട്. രസകരമായ ഓർമ്മകൾ പങ്കു വെച്ച സണ്ണിവെയ്ൻ.
മലയാളികളുടെ പ്രിയപ്പെട്ട യുവ നായകന്മാരിൽ ഒരാളാണ് സണ്ണിവെയ്ൻ
55 total views

മലയാളികളുടെ പ്രിയപ്പെട്ട യുവ നായകന്മാരിൽ ഒരാളാണ് സണ്ണിവെയ്ൻ. ഒട്ടനവധി നിരവധി മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ൻ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി എപ്പോഴും പങ്കെടുക്കാറുണ്ട്.
ഇപ്പോഴിതാ ഒരു കാലത്ത് രാജീവ് രവി സിനിമകളിൽ അഭിനയിക്കാൻ താരം പറഞ്ഞ രസകരമായ കാര്യങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. രാജീവ് രവിയുടെ കമ്മട്ടിപ്പാടം,അന്നയും റസൂലും എന്നീ ചിത്രങ്ങളിൽ സണ്ണിവെയ്ൻ അഭിനയിച്ചിട്ടുണ്ട്. രാജീവ് രവി ചിത്രത്തിൽ അഭിനയിക്കാൻ തൻറെ ആഗ്രഹം എത്രത്തോളം ആയിരുന്നുവെന്നാണ് താരം ആരാധകർക്ക് മുമ്പിൽ തുറന്നു പറഞ്ഞിരിക്കുന്നത്.
“രാജീവ് രവിയുടെ സിനിമകളിൽ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
പക്ഷേ അവസരം നമുക്ക് അങ്ങനെ കിട്ടില്ല. രാജീവ് രവിയുടെ കാസ്റ്റിംങ് അദ്ദേഹത്തിന്റെ മനസ്സിൽ തോന്നണം. അതുകൊണ്ട് എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ പതിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കും.കമ്മട്ടിപ്പാടം സിനിമയിയുടെ കാസ്റ്റിംങ് നടക്കുന്ന സമയത്ത് ദുൽഖറിന്റെയും, വിനായകന്റെയും ഫോട്ടോ ഓഫീസിൽ ഒട്ടിച്ച് വെച്ചിരുന്നു. രാജീവേട്ടനോട് തന്റെ ഫോട്ടോയും ഇവിടെ ഒട്ടിച്ചുവെച്ചോട്ടെ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.
രാജീവ് രവിയുടെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഏത് കഥാപാത്രമാണ് എന്താണ് എന്നൊന്നും ചോദ്യക്കേണ്ട ആവശ്യം വരാറില്ല. കാരണം അദ്ദേഹത്തിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടാകും. വേറെ ഒരു ലോകം തന്നെയാണ് അദ്ദേഹത്തിന്റെ സിനിമ. ആ സിനിമകളിൽ അഭിനയിക്കുക എന്നത് ഭാഗ്യമായി കരുതുന്ന ഒരാളാണ് ഞാൻ.”-സണ്ണിവെയ്ൻ പറഞ്ഞു.
56 total views, 1 views today