ഇന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കെജിഎഫ് 2. ചിത്രം ഈ മാസം 14ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി കന്നട നടൻ യാഷ് കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരുന്നു.

ലുലു മാളിലും മാരിയറ്റ് ഹോട്ടലിലും നടന്ന പരിപാടിയിൽ താരം പങ്കെടുത്തു. കെജിഎഫ് ടൂ-ൻ്റെ മലയാളം പതിപ്പിൻ്റെ വിതരണം പൃഥ്വിരാജ് പ്രൊവിഡൻസ് ആണ് നിർവഹിക്കുന്നത്. ഇന്നലെ നടന്ന ചടങ്ങിൽ കെജിഎഫ് ടു മലയാളം ഡബ്ബിങ് വേണ്ടി പ്രവർത്തിച്ച നടി ശ്രീനിധി രമേശ് ഷെട്ടി, തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ, പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇപ്പോഴിതാ പരിപാടിയുടെ ഒരു വീഡിയോ ഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കണ്ടപ്പോൾ വളരെ വിഷമം തോന്നിയ ഒരു രംഗം എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വേദിയിലിരിക്കുന്ന ശ്രീനിധിയെ മൈൻഡ് ചെയ്യാതെ സുപ്രിയ യാഷിന് കൈ കൊടുത്തതാണ് സംഭവം. ലുലുമാളിൽ കെജിഎഫ് പ്രമോഷൻ നടക്കുമ്പോഴാണ് സംഭവം.

സുപ്രിയയെ കണ്ട് ശ്രീനിധി എഴുന്നേറ്റ് നിൽക്കുന്നുണ്ടെങ്കിലും സുപ്രിയ മൈൻഡ് ചെയ്യുന്നില്ല. ഇതെ ആറ്റിറ്റ്യൂഡ് തന്നെയായിരുന്നു ശങ്കർ രാമകൃഷ്ണൻ വന്നപ്പോഴും. സ്റ്റാർ വാല്യു ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ അവഗണിക്കുന്നത് എന്നാണ് ആണ് ആളുകൾ ചോദിക്കുന്നത്. എന്തുതന്നെയായാലും സുപ്രിയയുടെ ഈ മനോഭാവം വളരെ മോശം ആണ്.

എത്രതന്നെ വലിയ ആളായാലും മറ്റുള്ളവരെ ബഹുമാനിക്കുക എന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ മഹത്വം. അത് സുപ്രിയയ്ക്ക് ഇല്ലാതെ പോയത് ഞെട്ടിക്കുന്നതാണ്.

Leave a Reply
You May Also Like

കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്ക് ആ കൃഷി ഉണ്ടായിരുന്നു. ഒരിക്കൽ അത് അച്ഛൻ പിടിച്ചു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ഇത്രയ്ക്കും മോശം ആളായിരുന്നോ എന്ന് പ്രേക്ഷകർ.

നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ

ഗോൾഡിൽ നയൻ‌താര യ്ക്ക് റോൾ ഇല്ലെന്ന് പറയുന്നവർക്ക് അൽഫോൻസ് പുത്രന്റെ വിശദമായ മറുപടി

പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്.…

മമ്മൂട്ടി ചിത്രം ‘റോഷാക്’ മേക്കിങ് വീഡിയോ, അടിപൊളി ത്രില്ലർ അനുഭവം

അനൗൺസ് ചെയ്തതുമുതൽക്ക് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ…

സുരാജ് വെഞ്ഞാറമൂട് -ആൻ അഗസ്റ്റിൻ, ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ‘ യുടെ ട്രൈലെർ പുറത്ത്.

”ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ” യുടെ ട്രൈലെർ പുറത്ത്. സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ…