അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് ഇടയിലേക്ക് കടന്നു വന്ന താരമാണ് സുരഭി ലക്ഷ്മി. വെറുതെയങ്ങ് കടന്നുവന്നത് അല്ല താരം ആ ഷോയിലെ വിന്നർ ആയിരുന്നു സുരഭി. പിന്നാലെ സിനിമയിലും മിനിസ്ക്രീനിലും ആയി താരം നിറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരം പങ്കെടുത്ത റിയാലിറ്റി ഷോയിലെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
“അന്ന് ഷോയിൽ മത്സരിച്ചിരുന്ന അവരിൽ പലരും പിൽക്കാലത്ത് സിനിമയിലേക്ക് എത്തിയിരുന്നു. അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിൻറെ ഓർമ്മകളാണ് എനിക്ക് ഈ കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തെകുന്നത് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്.

പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചപ്പോളും ഏറെ പ്രതിസന്ധികൾ ഉണ്ടായപ്പോളും മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നതു വരെ യാത്ര തുടർന്നു. അന്ന് എൻറെ കൂടെ മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് വർമ്മ, മുസ്തഫ, സിദ്ധാർത്ഥ് ശിവ, ശ്രീകുമാർ, ആശ ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്.

അന്ന് മത്സര യാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേഴ്സ്, സംവിധായകൻ ശ്യാമപ്രസാദ്, അഭിനേതാക്കളായ മുരളി മേനോൻ സർ, സിത്താര ചേച്ചി, അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകൾ നിറഞ്ഞ സ്നേഹത്തോടെയും ആദരവോടെയും ഓർക്കുന്നു.”-സുരഭി കുറിച്ചു.