മലയാളികളുടെ ഇഷ്ട നടിമാരിലൊരാളാണ് സുരഭി ലക്ഷ്മി. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം ജീവിതത്തിലും മറ്റെല്ലാവർക്കും മാതൃകാപരമായ കാര്യം ചെയ്തിരിക്കുകയാണ് ലക്ഷ്മി.

വാഹനം ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ യുവാവിനെ ഹോസ്പിറ്റലിൽ എത്തിച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതാണ് താരം ചെയ്ത പുണ്യ പ്രവർത്തി. കോഴിക്കോട് വച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തൻറെ ഭാര്യയെയും കുഞ്ഞിനെയും കാണാതായപ്പോൾ അവരെ തിരഞ്ഞു ഇറങ്ങിയതാണ് യുവാവ്.

പകൽ മുഴുവൻ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടായിരുന്നു യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ജീപ്പ് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അപ്പോൾ അതുവഴി പോവുകയായിരുന്ന സുരഭി ലക്ഷ്മി ഉടൻ പോലീസിൽ അറിയിക്കുകയും പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭാര്യക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതാണ് യുവാവിൽ ഭയം ഉയർത്തിയിരുന്നത്.

അതേസമയം ഭാര്യയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജ് ആശുപത്രിക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കണ്ടെത്തി എത്തി. യുവതിയുടെ കൈയിൽ നിന്ന് നമ്പർ വാങ്ങി ഭർത്താവിന് വിളിച്ചു കാര്യം പറയാൻ നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കുഴഞ്ഞു വീഴുന്ന സമയത്ത് രണ്ടു കൂട്ടുകാർ അടുത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവിംഗ് അറിയാത്തത് കൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഒരുപാട് വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും എല്ലാവരും നിർത്താതെ പോയെന്നും അപ്പോഴാണ് സുരഭി ലക്ഷ്മി കടന്നുവന്നത് എന്നും യുവാക്കൾ പറഞ്ഞു. സുരഭി കുഞ്ഞിൻറെ കൂടെ സ്റ്റേഷനിലേക്ക് പോവുകയും കുഞ്ഞിനെ അമ്മ തിരിച്ചറിയുകയും ചെയ്തു. യുവാവ് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിക്കുകയും ചെയ്തു.

Leave a Reply
You May Also Like

രാവിലെ ക്ളോസറ്റിൽ പോകാൻ തുനിയുമ്പോൾ പൈപ്പിൽ വെള്ളമില്ലെങ്കിലത്തെ മുഖഭാവം മാറ്റിയെടുക്കാൻ ഇവർ രണ്ടുപേരും ഇത് ചെയ്താൽ മതി

ജാത വേദൻ കോളേജിൽ ഫുൾ ചളുവൊക്കെയടിച്ച് ജോളിയായി കോമേഡിപീസ് ആയി നടക്കുന്ന ചില പയ്യന്മാർ പ്രണയം…

പുസ്തകം വായിച്ചവർ സമ്മറി പ്രതീക്ഷിക്കുക, വായിച്ചിട്ടില്ലാത്തവർ ഒരു ബാഹുബലി പ്രതീക്ഷിക്കാതിരിക്കുക

പ്രേക്ഷകാഭിപ്രായങ്ങൾ പൊന്നിയിൻ സെൽവൻ 1 Sreeram Subrahmaniam മരിയോ പുസോയുടെ ഗോഡ്ഫാദറും , തകഴിയുടെ ചെമ്മീനും…

മലയാളത്തിലെ ‘ഫാസ്റ്റസ്റ്റ് 100 മില്യൺ’ പാട്ടായി ‘ഒള്ളുള്ളേരു’! വീണ്ടും ‘അജഗജാന്തരം’ വിശേഷം

മലയാളത്തിലെ ‘ഫാസ്റ്റസ്റ്റ് 100 മില്യൺ’ പാട്ടായി ‘ഒള്ളുള്ളേരു’! വീണ്ടും ‘അജഗജാന്തരം’ വിശേഷം ‘ഒള്ളുള്ളേരു’ ഗാനം റിലീസായി…

സിനിമ -സീരിയൽ നടൻ പ്രതാപൻ അന്തരിച്ചു

സിനിമ -സീരിയൽ നടൻ പ്രതാപൻ അന്തരിച്ചു.സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും…