controversy
സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.
സൂര്യ സംവിധായകൻ ബാലയുടെ ചിത്രത്തിൽ നായകനാകുന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്
58 total views

സൂര്യ സംവിധായകൻ ബാലയുടെ ചിത്രത്തിൽ നായകനാകുന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ താരം ആ സിനിമ ഉപേക്ഷിച്ചെന്ന വാർത്തയാണ് ആണ് പുറത്തു വരുന്നത്.
സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസമാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ സെറ്റിൽ ചിത്രീകരണത്തിനിടയിൽ ബാലയും സൂര്യയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും നടൻ സെറ്റിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ആ വാർത്ത ചിത്രത്തിൻറെ അണിയറപ്രവർത്തകർ നിഷേധിക്കുകയും ചെയ്തു. ഇത് ആദ്യമായല്ല ബാലയുടെ ചിത്രങ്ങളിൽ പ്രശ്നമുണ്ടാകുന്നത്. അവസാന ചിത്രമായ വർമ്മയുടെ ചിത്രീകരണസമയത്ത് നിർമാതാക്കളുമായി തർക്കമുണ്ടാവുകയും ചിത്രത്തിൽ നിന്ന് ബാലയെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് ചിത്രം ആദിത്യവർമ്മ അമ്മ എന്ന പേരിൽ മറ്റൊരു സംവിധായകൻ്റെ കീഴിൽ റിലീസ് ചെയ്യുകയായിരുന്നു.
59 total views, 1 views today