Entertainment
അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.
ജയ് ഭീം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആ കൂട്ടുകെട്ട് ഒന്നിക്കുന്നു
81 total views

ജയ് ഭീം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആ കൂട്ടുകെട്ട് ഒന്നിക്കുന്നു. അതെ സൂര്യയും ജ്ഞാനവേലും വീണ്ടും ഒന്നിക്കുകയാണ്. സൂര്യ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജയ് ഭീം.
നീതിക്കുവേണ്ടിയുള്ള അടിസ്ഥാനവർഗ്ഗത്തിൻറെ പോരാട്ടത്തെക്കുറിച്ച് ആയിരുന്നു ചിത്രം സംസാരിച്ചത്. വളരെ പെട്ടെന്നായിരുന്നു സിനിമ ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബാല സംവിധാനം ചെയ്യുന്ന സൂര്യ 41 എന്ന സിനിമയ്ക്കുശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തത്. സൂര്യയുടെ പ്രൊഡക്ഷൻ ഹൗസ് മാനേജർ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
82 total views, 1 views today