കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് വീണ നന്ദകുമാർ. എന്നാൽ താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം ഇതായിരുന്നില്ല.
2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന സിനിമയാണ് താരത്തിൻ്റെ ആദ്യചിത്രം. താരത്തിൻ്റെ ഏറ്റവും പുതിയ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വന്ന അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ബ്ലോക്ക് ബസ്റ്റർ സിനിമ ഭീഷ്മപർവ്വം ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകർക്കും മുമ്പിൽ തൻറെ അച്ഛനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

” എല്ലാ ബ്രോ ഡാഡിമാരും ശ്രദ്ധിക്കുക ഇത് എൻറെ ബ്രോ ഡാഡി എനിക്ക് എപ്പോഴൊക്കെ നല്ല ഭക്ഷണം വേണോ, അപ്പോഴെല്ലാം അത് പാചകം ചെയ്തു തരുന്ന വ്യക്തി മറ്റൊരാളെ എങ്ങനെ സ്നേഹിക്കണം എന്ന് സ്വന്തം സ്നേഹപ്രകടനം കൊണ്ട് എന്നെ പഠിപ്പിച്ച വ്യക്തി സ്വന്തം നിലയിൽ നിന്നു കൊണ്ട് ജീവിക്കുവാൻ എന്നെ പഠിപ്പിച്ച വ്യക്തി. എനിക്ക് തന്ന സ്നേഹത്തിനും കരുതലിനും എല്ലാം നന്ദി. എന്നും എപ്പോഴും വീണ നന്ദകുമാർ ആയിരിക്കുന്നതിൽ അഭിമാനം”-ഇതായിരുന്നു വീണ പങ്കുവെച്ച കുറിപ്പ്.