ഹണിമൂൺ തകർത്ത് വിക്കിയും കത്രീനയും. ഇതെന്തൊരു സ്ഥലമാണെന്ന് പ്രേക്ഷകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
18 SHARES
217 VIEWS

ഉറി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് വിക്കി കൗശൽ. താരത്തിൻറെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിൻറ് തന്നെ ഉറി എന്ന ചിത്രമാണ്.

ഈ അടുത്താണ് പ്രശസ്ത ബോളിവുഡ് നായികയായ കത്രീന കൈഫും ആയി താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. രാജസ്ഥാനിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ഇരുവരും ഒന്നിച്ചത്. 120 പേർ മാത്രമടങ്ങുന്ന അതിഥികളുടെ ലിസ്റ്റിൽ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ഒരു രാജകൊട്ടാരം വാടകയ്ക്കെടുത്ത് അവിടെയായിരുന്നു വിവാഹം. അതിഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വിവാഹത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. വിവാഹത്തിൽ പങ്കെടുക്കുമ്പോൾ വിവാഹ ദൃശ്യങ്ങൾ പകർത്തുവാൻ അനുവദിച്ചിരുന്നില്ല. ഇരുവരുടെയും വിവാഹത്തിൻറെ വീഡിയോ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം ആണ്.


ഇപ്പോഴിതാ ഇരുവരും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും വിവാഹ ശേഷമുള്ള അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാൽ എവിടെയാണ് ആഘോഷിക്കുന്നതെന്ന് ഇവർ പുറത്തുവിട്ടിട്ടില്ല. ബോട്ടിൽ നിന്നുള്ള ചിത്രങ്ങൾ ആണ് കൂടുതലും.

അവധിക്കാലം ആഘോഷിക്കുന്നതിനിടയിലും വിക്കി കൗശലിൻ്റെ ഒരുകാര്യം കണ്ട് ആരാധകർ താരത്തിനെ വാനോളം പുകഴ്ത്തുകയാണ്. യാത്രകൾക്കിടയിലും ജിമ്മിൽ നിന്നുള്ള ചിത്രം വിക്കി കൗശൽ പുറത്തുവിട്ടിരുന്നു. അവധിക്കാലം ആഘോഷമാക്കുന്നതിനിടയിലും വർക്കൗട്ട് മിസ്സ് ചെയ്യുന്നില്ല എന്നതിനാണ് ആരാധകർ താരത്തിനെ പുകഴ്ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ