തൻറെ സ്വകാര്യജീവിതം മറ്റുള്ളവർക്ക് മുൻപിൽ പരസ്യപ്പെടുത്താൻ താൽപര്യമില്ലാത്ത സെലിബ്രിറ്റികളിൽ ഒരാളാണ് വിദ്യാബാലൻ. പാലക്കാട് പുത്തൂർ സ്വദേശിയായ വിദ്യ ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്.
സിദ്ധാർത്ഥ് ആണ് താരത്തിൻ്റെ ഭർത്താവ്. വിവാഹിതയായങ്കിലും ഇപ്പോഴും താരം സിനിമയിൽ സജീവമാണ്. അതിന് മികച്ച പിന്തുണയുമായി ഭർത്താവും കൂടെയുണ്ട്.ഇപ്പോഴിതാ തൻറെ ഭർത്താവിനെ കുറിച്ച് വിദ്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തൻറെ വിവാഹത്തെക്കുറിച്ചുള്ള ചിന്തകൾ മാറ്റിയത് സിദ്ധാർത്ഥ് ആണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ബോളിവുഡ് നടി. ജീവിതത്തിൽ താൻ കണ്ടതിൽ ഏറ്റവും ക്ഷമയുള്ള മനുഷ്യൻ സിദ്ധാർത്ഥ് ആണെന്നാണ് വിദ്യ പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചതിൽ അഭിമാനിക്കുന്നുണ്ട് എന്നും താരം പറഞ്ഞു.

താരത്തിൻറെ വാക്കുകളിലൂടെ..എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ക്ഷമയുള്ള വ്യക്തി സിദ്ധാർത്ഥ് ആണ്. അദ്ദേഹം ഉപദേശം നൽകിയില്ല. എന്നോട് ഇത് ചെയ്യണമെന്നോ അത് ചെയ്യണമെന്നോ പറഞ്ഞ് പുറകെ നടക്കില്ല. അദ്ദേഹത്തെ എൻറെ പങ്കാളിയായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. എൻറെ നല്ലതും ചീത്തയും എല്ലാം അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ വിവാഹിതരായിട്ട് 10 വർഷത്തോളമായി. അദ്ദേഹം കാരണമാണ് ഞാൻ ഇപ്പോൾ വിവാഹമെന്ന പ്രക്രിയയെ അഭിനന്ദിക്കുന്നത്. വൈകി വിവാഹിതയായാലും നല്ലതു തന്നെ തിരഞ്ഞെടുക്കണം എന്ന് ഞാൻ നേരത്തെ ഉറപ്പിച്ചിരുന്നു.”-വിദ്യാബാലൻ പറഞു.
2011ൽ ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2014ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. സിനിമാ പ്രേമികൾക്കിടയിൽ ലേഡി ഷാറൂഖാൻ എന്നാണ് താരം അറിയപ്പെടുന്നത്
“എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ക്ഷമയുള്ള വ്യക്തി സിദ്ധാർത്ഥ് ആണ്. അദ്ദേഹം ഉപദേശം നൽകിയില്ല. എന്നോട് ഇത് ചെയ്യണമെന്നോ അത് ചെയ്യണമെന്നോ പറഞ്ഞ് പുറകെ നടക്കില്ല. അദ്ദേഹത്തെ എൻറെ പങ്കാളിയായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. എൻറെ നല്ലതും ചീത്തയും എല്ലാം അദ്ദേഹം സ്വീകരിക്കുന്നുണ്ട്.

ഞങ്ങൾ വിവാഹിതരായിട്ട് 10 വർഷത്തോളമായി. അദ്ദേഹം കാരണമാണ് ഞാൻ ഇപ്പോൾ വിവാഹമെന്ന പ്രക്രിയയെ അഭിനന്ദിക്കുന്നത്. വൈകി വിവാഹിതയായാലും നല്ലതു തന്നെ തിരഞ്ഞെടുക്കണം എന്ന് ഞാൻ നേരത്തെ ഉറപ്പിച്ചിരുന്നു.”-വിദ്യാബാലൻ പറഞു.

2011ൽ ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2014ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. സിനിമാ പ്രേമികൾക്കിടയിൽ ലേഡി ഷാറൂഖാൻ എന്നാണ് താരം അറിയപ്പെടുന്നത്