ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം അടുത്ത ദിവസം റിലീസിന് ഒരുങ്ങുകയാണ്. ആരാധകർ എല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്.
കമൽഹാസൻറെ കൂടെ തമിഴ് താരം വിജയ് സേതുപതി, മലയാളി താരം ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ഇവരുടെ എല്ലാം കൂടെ അതിഥി വേഷത്തിൽ സൂര്യയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയിലർ ദുബായിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.

ഇന്ന് വൈകിട്ട് 8:10ന് ട്രെയിലർ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിൽ പ്രദർശിപ്പിക്കും. ഇത് ആദ്യമായാണ് കമൽഹാസൻ നായകനാകുന്ന ഒരു ചിത്രത്തിൻറെ ട്രെയിലർ ബുർജുഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. ഇതിനുമുമ്പ് ദുൽഖർ സൽമാൻറെ കുറുപ്പ്, മമ്മൂട്ടിയുടെ സിബിഐ 5 എന്നീ ചിത്രങ്ങളുടെ ട്രെയിലർ അവിടെ പ്രദർശിപ്പിച്ചിരുന്നു.