നർത്തകനായും നടനായായും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമുള്ള താരമാണ് വിനീത്. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് ആയിട്ടുണ്ട്. ഇപ്പോൾ താരം അഭിനയരംഗത്ത് അത്ര സജീവമല്ല.

എന്നാൽ ഡബ്ബിങ്ങ് മേഖലയിൽ താരം സജീവമാണ്. ശബ്ദംകൊണ്ട് ഇന്നും മലയാളികൾക്കിടയിൽ താരം ഉണ്ട്. ഇപ്പോഴിതാ തൻറെ ആദ്യ ഡബ്ബിങ് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം


“അതൊരു ബിഗ് ബജറ്റ് സിനിമ ആയിരുന്നതുകൊണ്ട് തന്നെ എനിക്ക് പേടിയായിരുന്നു. പൃഥ്വിരാജ് ആണ് എന്നെ സിനിമയിലേക്ക് ഡബ്ബിങ് ആർട്ടിസ്റ്റായി ക്ഷണിക്കുന്നത്. പലരെയും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും ശരിയാകാത്തതോടെയാണ് എന്നിലേക്ക് അവസരം വന്നത്.”


ബാലതാരം ആയിട്ടായിരുന്നു താരം സിനിമാരംഗത്ത് അരങ്ങേറിയത്. പണ്ട് മമ്മൂട്ടി തനിക്ക് കുറിച്ചു തന്ന ഓട്ടോഗ്രാഫിനെ കുറിച്ചും നടൻ ഓർത്തെടുത്തു.”ഓർമയുടെ ചെപ്പിൽ എനിക്കൊരു അല്പം ഇടം എന്നാണ് മമ്മൂക്ക അന്ന് എനിക്ക് കുറിച്ചു തന്നത്. അത് ഇന്നും ഞാൻ സൂക്ഷിക്കുന്നുണ്ട്”-വിനീത് പറഞ്ഞു.

കുട്ടിക്കാലത്ത് സിനിമാ സെറ്റുകളിൽ പോകുമ്പോൾ നടന്മാരെല്ലാം വിശ്രമ സമയത്ത് ഇരുന്ന് സംസാരിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് എന്നും താരം പറഞ്ഞു. നടനായും വില്ലനായും ഒരുപാട് മികച്ച കഥാപാത്രങ്ങളിൽ വിനീത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം തന്നെയാണ് ആണ് താരത്തിന് ഉള്ളത്.

Leave a Reply
You May Also Like

നെറ്റ്ഫ്ലിക്സിലെ മികച്ച 10 ബോളിവുഡ് നടിമാർ

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായവും ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായങ്ങളിൽ ഒന്നുമാണ് ബോളിവുഡ്,…

ഏലിയൻ ജീവിയുടെ മുന്നിൽ അമ്പും വില്ലും മഴുവുമായി മനുഷ്യർ …

ArJun AcHu പ്രിഡേറ്റർ സിനിമകളെ പറ്റി പ്രത്യേകിച്ച് ഒരു ആമുഖം വേണമെന്നു തോന്നുന്നില്ല. 1987ൽ അർണോൾഡ്…

“നേരത്തെ ഉണ്ടായിരുന്ന ആ മോശം സ്വഭാവം പൂർണമായും മാറ്റി”

സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിച്ചത്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ…

നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ

നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി…