മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ താരങ്ങളിലൊരാളാണ് വിനോദ് കോവൂർ. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് താരം. വളരെ ചെറിയ ചെറിയ വേഷങ്ങൾ കൊണ്ടാണ് താരം ഇപ്പോൾ ഈ നിലയിൽ എത്തിയത്. ഇപ്പോഴിതാ കരിയറിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ.

“കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയില്‍ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും അമ്മയേയും ഓര്‍ത്തപ്പോള്‍ പിന്‍മാറുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ പരിപാടികള്‍ ചെയ്ത തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എം80 മൂസ പരമ്ബരയാണ്. അതുവരെ സീരിയലുകള്‍ വലിയ വീടുകളിലെ കഥയായിരുന്നു.

സാധാരണക്കാരുടെ ജീവിതം അതുവരെ സീരിയലുകളില്‍ വിഷയമായിരുന്നില്ല. അടുപ്പിലൂതുന്ന ഭാര്യ, തീന്‍മേശക്ക് ചുറ്റിലിരുന്ന് ദാരിദ്ര്യം പറയുന്ന ഒരു കുടുംബം പുതിയ അനുഭവമായിരുന്നു. അതോടെ ഞാന്‍ ഒരു താരമായി മാറി.”-വിനോദ് കോവൂര്‍ പറഞ്ഞു.

Leave a Reply
You May Also Like

സോഷ്യൽ മീഡിയയിൽ തരംഗമായ മസിൽ ഗേൾ ആരതി കൃഷ്ണയുടെ ബോഡിയുടെ രഹസ്യം സ്റ്റീറോയിഡോ ? വീഡിയോ കാണാം

ഫിറ്റ്നസ് മോഹികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ആരതി കൃഷ്ണ. കഴിഞ്ഞ തവണ മിസ് കേരള ഫിറ്റ്‌നസ് കിരീടം…

എല്ലാരും മംഗലശ്ശേരി നീലകണ്ഠന്റെ മാസ്സ് സീനുകൾ ആഘോഷിച്ചപ്പോൾ ശ്രദ്ധിക്കാതെപോയത് ഈ ക്ലാസിക് സിനിമയിലെ റൊമാന്റിക് ട്രാക്ക് ആയിരുന്നു

Jithin Joseph ” പുണ്യമാണ് നീ.. കോടി പുണ്യം. മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യം…

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

നാരായണൻ പൊന്നിയിൻ സെൽവൻ 1 : ശരാശരി സിനിമ അനുഭവം മാത്രം..!! തീയറ്റർ : ഇല്ലം…

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായെത്തുന്ന ‘വിശ്വംഭര’

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായെത്തുന്ന ‘വിശ്വംഭര’ ! ടൈറ്റിൽ പുറത്ത് മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ…