അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരൻറെ വേഷത്തിൽ അഭിഷേക് ബച്ചൻ്റെ ഏറ്റവും പുതിയ സിനിമയാണ് ദ്വസി. ചിത്രത്തിൻറെ കഥയുടെ ഏകദേശരൂപം ഇങ്ങനെയാണ്. രാഷ്ട്രീയത്തിനിടയിൽ അദ്ദേഹം ജയിലിൽ അകപ്പെടുന്നു.

തുടർന്ന് അവിടെയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ഏറ്റുമുട്ടലിൽ ഏർപ്പെടുന്നു. അവിടെയുണ്ടാകുന്ന ചില സംഭവങ്ങളെ തുടർന്ന് അദ്ദേഹം പഠിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ അദ്ദേഹം വിദ്യാഭ്യാസം നേടുന്നതാണ് കഥ. ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം മലയാളികൾക്ക് സുപരിചിതയായ നടി യാമി ഗൗതം ആണ്.

ഇപ്പോഴിതാ ഫിലിം കമ്പാനിയൻ്റെ ചില നടപടികൾക്ക് എതിരായി പ്രതിഷേധമറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് താരം. അഭിനേത്രി എന്ന നിലയിൽ തൻറെ ഉയർച്ചയെ തടയാൻ അവരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട് എന്നാണ് താരം പറഞ്ഞത്. വളരെ ബുദ്ധിമുട്ടിയാണ് ഈ നിലയിൽ എത്തിയത് എന്നും താരം പറയുന്നു. ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് താരം ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

ഒരു പ്രത്യേക പ്ലാറ്റ്ഫോം നമ്മളെ വലിച്ചു താഴെ ഇടാൻ നിരന്തരമായി ശ്രമിക്കുമ്പോൾ അതിനെതിരെ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നുണ്ട് എന്ന് താരം പറഞ്ഞു. ഇതു വലിയ അനാദരവ് ആണെന്നും ഇനിമുതൽ തൻറെ അഭിനയത്തെ അവലോകനം ചെയ്യരുതെന്നും ഇത് അഭ്യർത്ഥനയാണ് എന്നും താരം പറഞ്ഞു. ഈ പ്ലാറ്റ്ഫോം മുൻപ് താൻ ശ്രദ്ധിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ വളരെ കാലമായി ശ്രദ്ധിക്കാറില്ല എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply
You May Also Like

ഏകലവ്യന്റെ സെറ്റിൽ നിന്നും നരേന്ദ്രപ്രസാദിനെ ‘കിഡ്നാപ് ‘ ചെയ്തതാര് ? (എന്റെ ആൽബം- 41)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാൻ സാന്ദ്ര തോമസിനോട് ആരാധകൻ. ഒറ്റവാക്കിൽ മറുപടി നൽകി സാന്ദ്ര തോമസ്.

ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ യുവനടി നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലീസിൽ പരാതി നൽകിയത്. മീ റ്റു ക്യാമ്പയിനിലൂടെയാണ് വിജയ് ബാബുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി രംഗത്തെത്തിയത്.

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മതപ്രകാരം ആണെന്ന് വിജയ് ബാബു. കോടതിയിൽ തെളിവുകൾ ഹാജരാക്കി.

ബലാൽസംഗ കേസിൽ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി നിർമ്മാതാവും നടനുമായ വിജയ് ബാബു